Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

എനിക്ക് ഒരുപാര്‍ട്ടിയോടും കൂറില്ല; യൂണിഫോം ഇട്ട് ചാകാനും ഞാന്‍ തയ്യാർ; ടെസ്റ്റ് എഴുതി പാസായാണ് യൂണിഫോം ഇട്ടത്‌; വിരട്ടാൻ നോക്കിയ സിപിഎം നേതാവിനെ പൊളിച്ചടുക്കി എസ്‌ഐ; സഖാക്കന്മാർ ആൺപിള്ളേരെ കണ്ടിട്ടില്ലെന്ന് സോഷ്യൽമീഡിയ

04 SEPTEMBER 2019 05:06 PM IST
മലയാളി വാര്‍ത്ത

ഫോണിലൂടെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച സി.പി.എം നേതാവിന് കിടിലൻ മറുപടി നൽകി എസ്‌ഐ. കളമശേരി എസ്‌ഐയെ സിപിഎം നേതാവ് ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ പുറത്ത്. കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ എസ്‌എഫ്‌ഐ നേതാവിനോട് എസ്.ഐ മോശമായി പെരുമാറി എന്ന് ആരോപിച്ചാണ് സിപിഎം കളമശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈൻ എസ്‌ഐഅമൃത് രംഗനെ ഭീഷണിപ്പെടുത്തിയത്. സക്കീര്‍ ഹുസൈന്‍ എസ്‌ഐയെ വിരട്ടുന്ന ഫോണ്‍സംഭാഷണം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

കളമശേരിയുടെ രാഷ്ട്രീയം അറിഞ്ഞു പ്രവര്‍ത്തിക്കണമെന്ന് സി.പി.എം ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ പൊലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞപ്പോള്‍ അതറിയേണ്ട കാര്യം തനിക്കില്ലെന്നും അങ്ങനെ ആരുടെയും താല്‍പര്യത്തിന് നില്‍ക്കാന്‍ പറ്റില്ലെന്നും കളമശേരി എസ്.ഐ അമൃത് രംഗന്‍ മറുപടി നല്‍കി. വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന കേസിലടക്കം പ്രതിയാണ് സക്കീര്‍ ഹുസൈന്‍. ടെസ്റ്റ് എഴുതി പാസായിട്ടാണ് സര്‍വീസില്‍ വന്നത്, ഇവിടെത്തന്നെ ഇരിക്കാമെന്ന് ആര്‍ക്കും വാക്കു കൊടുത്തിട്ടില്ല, ചെയ്യാനുള്ളത് ചെയ്തുകൊള്ളാനും സി.പി.എം നേതാവിനോട്് എസ്.ഐ മറുപടി പറയുന്ന ശബ്ദ രേഖയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

കുസാറ്റില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റിനെ പൊലീസ് കസ്റ്റഡിയിലെടുത്തതാണ് ഏരിയ സെക്രട്ടറിയെ ചൊടിപ്പിച്ചത്. ഇതേ കുറിച്ച് ആദ്യം ചോദിച്ച സക്കീര്‍ ഹുസൈനോട് ഇവിടെ ഇപ്പോഴും പ്രശ്‌നം നടക്കുകയാണെന്നും താന്‍ അതിന്റെ ഇടയിലാണെന്നും എസ്.ഐ മറുപടി നല്‍കി. എസ്.എഫ്.ഐ നേതാവാണെന്ന് പറഞ്ഞിട്ടും വളരെ മോശമായാണ് നിങ്ങള്‍ പെരുമാറിയതെന്നായി പിന്നെ സി.പി.എം നേതാവ്. നിങ്ങള്‍ ഏന്തെങ്കിലും ഒരു ഭാഗത്ത് നിന്നാണ് സംസാരിക്കുന്നതെങ്കില്‍ എനിക്കൊന്നും ചെയ്യാനാവില്ലെന്ന് എസ്.ഐ മറുപടി നല്‍കി.

സക്കീര്‍ ഹുസൈനാ സിപിഎം ഏരിയാ സെക്രട്ടറി എന്നു പറഞ്ഞായിരുന്നു എസ്‌ഐയെ വിളിച്ചത്. നിങ്ങള്‍ എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റിനെ വണ്ടിയിലേക്ക് തള്ളിക്കയറ്റിയെന്നും തെറി പറഞ്ഞതായി ഒരു പരാതിയുണ്ടല്ലോ. അറിയില്ലെന്നും ഇപ്പോള്‍ ഞാന്‍ ഒരു പ്രശ്‌നത്തില്‍ നില്‍ക്കുകായാണെന്നും ഞാന്‍ കുറച്ചു കഴിഞ്ഞ് തിരിച്ചുവിളിക്കാമെന്നും എസ് ഐപറഞ്ഞു. അവന്‍ എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റാണെന്ന് പറഞ്ഞിട്ടും നിങ്ങള്‍ മോശമായി പെരുമാറിയെന്നാണ് പറയുന്നത് എന്ന് സക്കീര്‍ പറഞ്ഞു.

നിങ്ങള്‍ ഇങ്ങനെ പറഞ്ഞാല്‍ ഞാന്‍ എന്താണ് ചെയ്യുക. നിങ്ങള്‍ അവരുടെ സൈഡില്‍ നിന്ന് പറയുകയാണെങ്കില്‍ എനിക്കൊന്നും പറയാനില്ല. കുട്ടികള്‍ തമ്മില്‍ അടിപിടികൂടുമ്ബോള്‍ കണ്ട് നില്‍ക്കാനാവില്ല -എസ്‌ഐ പറഞ്ഞു.

എസ് എഫ്‌ഐയുടെ ആഹ്ലാദപ്രകടനം നടക്കുമെന്ന് നിങ്ങളെ നേരേത്തെ അറിയിച്ചിരുന്നല്ലോ. ലീഡര്‍ഷിപ്പില്‍ ഉള്ള ആളോട് പെരുമാറുമ്ബോള്‍ കുറച്ചുകൂടി മാന്യമായി പെരുമാറേണ്ടെയെന്നായി സക്കീര്‍. നിങ്ങള്‍ എസ്‌ഐ ആയി വന്നശേഷം ഞാന്‍ വിളിച്ചിട്ടില്ല. നിങ്ങളെ പറ്റി സാധാരണക്കാരില്‍ നിന്ന് മോശമായാണ് അഭിപ്രായം ലഭിക്കുന്നത്. അതുകൊണ്ട് കളമശ്ശേരിയിലെ രാഷ്ട്രീയം മനസിലാക്കി ഇടപെടുന്നത് നന്നാവുമെന്നായി സക്കീര്‍.

''ഞാന്‍ നേരെ വാ നേരെ പോ എന്ന നിലപാടുള്ള ആളാണ്. എനിക്ക് ഒരുപാര്‍ട്ടിയോടും കൂറില്ല. ഇവിടെ ഇരിക്കാമെന്ന് ആരോടും പറഞ്ഞിട്ടില്ല. കളമശേരി ആരുടെതായാലും എനിക്ക് പ്രശ്‌നമില്ല. എനിക്ക് എല്ലാ പിള്ളേരും ഒരു പോലെയാ. നിങ്ങളുടെ നിലപാട് നോക്കി പെരുമാറാനാവില്ല. കളമശ്ശേരി നേരെത്ത നിരവധി ആളുകള്‍ ഉണ്ടായിട്ടുണ്ട്. അതാണ് ഞാനും അവരും തമ്മിലുള്ള വിത്യാസം.''

''യൂണിഫോം ഇട്ട് ചാകാനും ഞാന്‍ തയ്യാറാണ്. ഞങ്ങള്‍ ചത്ത് പണിയെടുത്ത ശേഷം അവര്‍ പറയുന്നത് ആണ് നിങ്ങള്‍ക്ക് വിശ്വാസമെങ്കില്‍ അത് വിശ്വസിക്കാം. എനിക്ക് ഒരു രാഷ്ട്രീയക്കാരോടും പുച്ഛമില്ല. എനിക്ക് കൊമ്ബില്ല. നിങ്ങള്‍ക്ക് കൊമ്ബ് ഉണ്ടെങ്കില്‍ അത് ചെയ്യുക. ടെസ്റ്റ് എഴുതി പാസായാണ് യൂണിഫോം ഇട്ടത്‌. നിങ്ങള്‍ പറയുന്നിടത്ത് ഇരിക്കാന്‍ എന്നെ കിട്ടില്ല'' എസ്‌ഐ മറുപടി പറഞ്ഞു. എന്തായാലും എസ്ഐയുടെ ഓഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (4 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (4 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (5 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (5 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (5 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (5 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (5 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (5 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (6 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (6 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (6 hours ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (6 hours ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (6 hours ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (6 hours ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (8 hours ago)

Malayali Vartha Recommends