പാലാ ഉപതെരഞ്ഞെടുപ്പില്‍ ജോസ് ടോമിന് വിമത സ്ഥാനാര്‍ത്ഥി.....പിജെ ജോസഫ് വിഭാഗത്തിന്‍റെ കര്‍ഷക തൊഴിലാളി സംഘടനയുടെ സംസ്ഥാന സെക്രട്ടറി ജോസഫ് കണ്ടത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

പാലാ ഉപതെരഞ്ഞെടുപ്പില്‍ ജോസ് ടോമിന് വിമത സ്ഥാനാര്‍ത്ഥി....പിജെ ജോസഫ് വിഭാഗത്തിന്‍റെ കര്‍ഷക തൊഴിലാളി സംഘടനയുടെ സംസ്ഥാന സെക്രട്ടറി ജോസഫ് കണ്ടത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഡമ്മി സ്ഥാനാര്‍ത്ഥിയാണ് ജോസഫ് കണ്ടത്തില്‍ നാമനിര്‍ദേശ പത്രിക നല്‍കിയതെന്ന് ആണ് പിജെ ജോസഫ് പറയുന്നത് . ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിക്കരുതെന്നും പിജെ ജോസഫ് പറഞ്ഞിരുന്നു. ജോസഫ് വിഭാഗം പറയുന്നത്ത് യു ഡി എഫ് സ്ഥാനാർത്ഥിയുടെ സ്ഥാനാർത്ഥിത്വം തള്ളിപോയാൽ പകരം സ്ഥാനാർഥി എന്ന നിലയിലാണ് പത്രിക സമർപ്പിച്ചത് എന്നാണുജോസഫ് കണ്ടത്തില്‍ പറയുന്നത്. ഇത് വെറും സാങ്കേതികത്വത്തിന്റെ പേരിൽ സമർപ്പിച്ചതാണെന്നും ജോസ് ടോമിന്റെ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചയാൾ താൻ പിന്മാറുമെന്നും ജോസഫ് കണ്ടത്തിൽ പറയുന്നുണ്ട് .പിജെ ജോസഫ് ഗ്രൂപ്പ് നേതാവാണ് ജോസഫ് കണ്ടത്തിൽ
പാലാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി തര്‍ക്കവും ചിഹ്നത്തെച്ചൊല്ലിയുള്ള ആശയക്കുഴപ്പങ്ങളും തലവേദനയായതിനു പിന്നാലെയാണ് യുഡിഎഫിന് പ്രതിസന്ധിയായി വിമത സ്ഥാനാര്‍ത്ഥിയുടെ രംഗപ്രവേശം. വര്‍ക്കിങ് ചെയര്‍മാനായി അംഗീകരിച്ചാല്‍ ചിഹ്നം അനുവദിക്കാമെന്ന് പി.ജെ.ജോസഫിന്‍റെ ഉപാധി ജോസ് വിഭാഗം തള്ളിക്കളഞ്ഞ സാഹചര്യത്തിലാണ് ജോസഫ് ഗ്രൂപ്പിന്റെ ഈ മുന്നേറ്റം എന്നതും ശ്രദ്ധേയമാണ്
ജോസഫ് കണ്ടത്തില്‍ നാമനിര്‍ദേശ പത്രിക നല്‍കാനെത്തിയത് പിജെ ജോസഫിന്‍റെ പിഎയുടെ ഒപ്പമാണ്. ഇതും ആശയക്കുഴപ്പത്തിന് ആക്കം കൂട്ടുന്നുണ്ട് . എന്നാൽ സ്വതന്ത്ര സ്ഥാനാർഥി ആയാണ് താൻ മത്സരിക്കുന്നത് എന്നാണു ജോസഫ് കണ്ടത്തിൽപറയുന്നത്
അതേ സമയം ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിച്ചുകൊടുക്കാൻ ജോസഫ് ഇപ്പോഴും തയ്യാറായിട്ടില്ല ..മുതിർന്ന നേതാക്കൾ ചർച്ച നടത്തിയെങ്കിലും ജോസഫ് കടും പിടുത്തം തുടരുകയാണ് ..അങ്ങനെ എങ്കിൽ പൈനാപ്പിൾ, ഓട്ടോറിക്ഷ ,ഫുട്ബാൾ എന്നിവയിലേതെങ്കിലും ചിഹ്നത്തിൽ ആയിരിക്കും ജോസ് ടോം മത്സ രിക്കുക.
നിയമോപദേശം ലഭിച്ചതിനാലാണ് പത്രിക സമര്‍പ്പിച്ചതെന്നും സൂക്ഷ്മപരിശോധന കഴിഞ്ഞാല്‍ പത്രിക പിന്‍വലിക്കുമെന്നും ജോസഫ് പറഞ്ഞു. അതേസമയം ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പിജെ ജോസഫ് അസിസ്റ്റന്‍റ് വരണാധികാരിക്ക് കത്ത് നല്‍കിയിട്ടുണ്ട്. കേസിന്‍റെ വിശദാംശങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള കത്താണ് നല്‍കിയിരിക്കുന്നത്
ചിഹ്നം ആവശ്യപ്പെട് ജോസഫ് വിഭാഗവും അസിസ്റ്റന്‍റ് വരണാധികാരിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ചിഹ്നത്തിന് അര്‍ഹതയുണ്ടെന്ന് കാട്ടി സ്റ്റീഫന്‍ ജോര്‍ജാണ് കത്ത് സമര്‍പ്പിച്ചത്
https://www.facebook.com/Malayalivartha


























