സെക്യൂരിറ്റിക്കാരനെ ക്രൂരമായി കൊന്ന മുഹമ്മദ് നിഷാമിന് ഏഴ് ദിവസത്തേയ്ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

തൃശൂരില്‍ ചന്ദ്രബോസ് വധക്കേസില്‍ ശിക്ഷിയ്ക്കപ്പെട്ട മുഹമ്മദ് നിഷാമിന് ഇടക്കാല ജാമ്യം. ഏഴ് ദിവസത്തേക്കാണ് ഹൈക്കോടതി നിഷാമിന് ജാമ്യം അനുവദിച്ചത്. നിഷാമിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പി വിജയഭാനു ഹൈക്കോടതിയില്‍ ഹാജരായി. മൂന്നു ലക്ഷം രൂപയുടെ ബോണ്ട്, രണ്ട് ആള്‍ ജാമ്യം, ദിവസവും പൊലീസ് സ്റ്റേഷനില്‍ ഒപ്പിടണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.
2015 ജനവരി 29ന് പുലര്‍ച്ചെ മൂന്നോടെയാണ് ശോഭ സിറ്റിയില്‍ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ നിസാം മര്‍ദ്ദിക്കുന്നത്. തുടര്‍ന്ന് 19 ദിവസത്തെ ചികിത്സ ഫലിക്കാതെ ഫെബ്രുവരി 16ന് ചന്ദ്രബോസ് അമല ആശുപത്രിയില്‍ വച്ച് മരിക്കുകയായിരുന്നു. കേസില്‍ മുഹമ്മദ് നിഷാമിന് ജീവപര്യന്തവും 24 വര്‍ഷത്തെ തടവുശിക്ഷയുമാണ് ലഭിച്ചത്.
https://www.facebook.com/Malayalivartha


























