Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

അദ്ധ്യാപികമാര്‍ പഠിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയിലും മൊബൈലിലും പകര്‍ത്തിയ ശേഷം 'ബോഡി ലാംഗ്വേജ് 'ശരിയല്ലെന്ന് പറഞ്ഞ് പരിഹസിക്കുന്ന പ്രിന്‍സിപ്പലിനെതിരെ അധ്യാപിക മൊഴി നല്‍കി

04 SEPTEMBER 2019 05:13 PM IST
മലയാളി വാര്‍ത്ത

അദ്ധ്യാപികമാര്‍ പഠിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയിലും മൊബൈലിലും പകര്‍ത്തിയ ശേഷം 'ബോഡി ലാംഗ്വേജ് 'ശരിയല്ലെന്ന് പറഞ്ഞ് പരിഹസിക്കുന്ന പ്രിന്‍സിപ്പലിനെതിരെ അധ്യാപിക മൊഴി നല്‍കി. ഇവരുടെ മൊഴിയില്‍ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണുള്ളതെന്ന് പൊലീസ് പറഞ്ഞു. കുട്ടികളെ നിര്‍ബന്ധിച്ച് അദ്ധ്യാപികമാര്‍ക്കെതിരെ പരാതി എഴുതി വാങ്ങുക, പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തുക, വസ്ത്രധാരണത്തെക്കുറിച്ച് കമന്റടിക്കുക തുടങ്ങി പ്രിന്‍സിപ്പലിന്റെ ഭാഗത്തു നിന്നുണ്ടായ മാനസിക പീഡനങ്ങള്‍ മൊഴിയില്‍ അക്കമിട്ട് നിരത്തുന്നു. തിരുവനന്തപുരം കൊടുങ്ങാന്നൂര്‍ ഭാരതീയ വിദ്യാഭവനിലെ അദ്ധ്യാപികയെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മാനസികമായി പീഡിപ്പിച്ച പരാതിയിലാണ് വട്ടിയൂര്‍ക്കാവ് പൊലീസ് അദ്ധ്യാപികയുടെ മൊഴിയെടുത്തത്.

സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദ്ദേശാനുസരണം സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ അദ്ധ്യാപികയുടെ വസതിയിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. 85 മിനിറ്റ് സമയം നീണ്ട മൊഴിയെടുപ്പില്‍ തനിക്ക് നേരിട്ട മാനസിക പീഡനവും അതേ തുടര്‍ന്ന് അസുഖ ബാധിതയായ വിവരവും സംബന്ധിച്ച് അദ്ധ്യാപിക വിശദീകരിച്ചിട്ടുണ്ട്. മെഡിക്കല്‍ ലീവില്‍ പ്രവേശിച്ച വേളയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അദ്ധ്യാപികയ്ക്ക് മെമ്മോ നല്‍കിയത് വിവാദമാവുകയും വനിതാ കമ്മീഷന്‍ സംഭവത്തെക്കുറിച്ച് പ്രിന്‍സിപ്പലില്‍ നിന്ന് നേരിട്ട് വിശദീകരണം തേടുകയും ചെയ്തിരുന്നു.

ക്‌ളാസ്സില്‍ ഇരിക്കാന്‍ അനുവദിക്കുന്നില്ലെന്നതുള്‍പ്പെടെ അദ്ധ്യാപികമാര്‍ നല്‍കിയ പരാതിയെക്കുറിച്ച് സ്‌കൂള്‍ സന്ദര്‍ശിച്ച് അന്വേഷണം നടത്തുമെന്ന് വനിതാ കമ്മീഷന്‍ അംഗം ഇ.എം.രാധ പ്രതികരിച്ചിരുന്നു. ആഗസ്റ്റ് 29 നു തിരുവനന്തപുരത്ത് നടന്ന വനിതാ കമ്മിഷന്റെ അദാലത്തിലാണ് പ്രിന്‍സിപ്പലിനെ വിളിച്ചുവരുത്തിയത്. സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ ഭാഗത്തു നിന്നുണ്ടായ മാനസിക പീഡനത്തേയും അവഹേളനത്തേയും കുറിച്ച് സ്‌കൂളിലെ ചെയര്‍മാനോടും സെക്രട്ടറിയോടും പലവട്ടം പരാതിപ്പെട്ടിട്ടും അവര്‍ അന്വേഷിക്കാന്‍ പോലും തയ്യാറായില്ലെന്ന് മൊഴിയില്‍ പറയുന്നുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സീനിയര്‍ ഡോക്ടറില്‍ നിന്ന് ചികിത്സ തേടിയതിന്റെ മെഡിക്കല്‍ രേഖകളും പൊലീസിന് നല്‍കിയിട്ടുണ്ട്. പ്രിന്‍സിപ്പലിന്റെ മൊഴി പൊലീസ് ഉടന്‍ രേഖപ്പെടുത്തും.

അതേസമയം വട്ടിയൂര്‍ക്കാവ് , കൊടുങ്ങാനൂരിലുള്ള ഭാരതീയ വിദ്യാഭവന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെയും പ്രിന്‍സിപ്പലിന്റെയും സല്‍പ്പേരിന് കളങ്കം സൃഷ്ടിക്കാനാണ് ഇത്തരം ആരോപണങ്ങളെന്ന് പ്രിന്‍സിപ്പല്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. മാധ്യമപ്രവര്‍ത്തകനായിരുന്ന ഒരാളുടെ ഭാര്യയും സ്‌കൂളിലെ സീനിയര്‍ അധ്യാപികയുമാണ് ഇത്തരം വാര്‍ത്തയ്ക്ക് പിന്നിലെന്നും അദ്ദേഹം ആരോപിക്കുന്നു. തനിക്കെതിരെ പരാതി നല്‍കിയ അധ്യാപിക പലതവണ നിരുത്തരവാദപരമായി പെരുമാറിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ മാനസികമായി പീഡിപ്പിച്ചതായി പരാതി ലഭിച്ചിട്ടുണ്ട്. തന്റെ വീട്ടില്‍ ട്യൂഷന് വരണമെന്ന് വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ അഴസാനിപ്പിക്കണമെന്ന് നേരിട്ട് പറയുകയും മെമ്മോ നല്‍കുകയും ചെയ്തിരുന്നു. അതിലുള്ള പ്രതികാരമാണ് തനിക്കെതിരെയുള്ള പരാതിയെന്ന് പ്രിന്‍സിപ്പലിന്റെ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു. 

 

   

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (4 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (4 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (5 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (5 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (5 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (5 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (5 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (5 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (6 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (6 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (6 hours ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (6 hours ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (6 hours ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (6 hours ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (8 hours ago)

Malayali Vartha Recommends