ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തുടങ്ങിയ വിജയത്തേരോട്ടം തദ്ദേശ ഉപതെരഞ്ഞെടുപ്പിലും ആവര്‍ത്തിച്ചു. 27ല്‍ 15 സീറ്റിലും വിജയിച്ച് യു.ഡി.എഫ് തിളങ്ങുന്നു

പോത്തന്‍കോട് ബ്‌ളോക്കിലെ കണിയാപുരം കോണ്‍ഗ്രസ് നിലനിര്‍ത്തിയപ്പോള്‍ അമ്പൂരി പഞ്ചായത്തിലെ തുടിയംകോണം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. കണിയാുരത്ത് കുന്നുംപുറം വാഹിദ് 1056 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. തുടിയംകോണം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് 149 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. കുന്നത്തുകാല്‍ പഞ്ചായത്തിലെ നിലമാമൂട് വാര്‍ഡ് എല്‍.ഡി.എഫില്‍ നിന്ന് കോണ്‍ഗ്രസിലെ ഷിബു കുമാര്‍ പിടിച്ചെടുത്തു. പാങ്ങോട് പഞ്ചായത്തിലെ അടപ്പുപാറ വാര്‍ഡ് കോണ്‍ഗ്രസിലെ അശ്വതി പ്രദീപ് 190 വോട്ടുകള്‍ക്ക് പിടിച്ചെടുത്തു. പോത്തന്‍കോട് പഞ്ചായത്തിലെ മണലകം വാര്‍ഡില്‍ എല്‍ഡിഎഫിലെ എന്‍.രാജേന്ദ്രന്‍ 27 വോട്ടുകള്‍ക്ക്് വിജയിച്ചു. മണമ്പൂര്‍ ജില്ലാ പഞ്ചയാത്ത് വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി 1921 വോട്ടുകള്‍ക്കാണ് ജയിച്ചത്. ജില്ലയില്‍ സി.പി.എമ്മിന്റെ ഉള്‍പ്പെടെ സീറ്റുകള്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞത് യു.ഡി.എഫിന് വലിയ നേട്ടമാണ്.
കൊല്ലം കുണ്ടറ പഞ്ചായത്തിലെ റോഡ് കടവ് വാര്‍ഡ് സ്വതന്ത്രനില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അനില്‍കുമാറാണ് ഇവിടെ വിജയിപ്പിച്ചത്. കുളക്കട പഞ്ചായത്തിലെ മലപ്പാറ വാര്‍ഡില്‍ യുഡിഎഫ് സിറ്റിങ് സീറ്റില്‍ പരാജയപ്പെട്ടു. എല്‍ഡിഎഫിലെ സുനില്‍ കുമാര്‍ 198 വോട്ടുകള്‍ക്ക് വിജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരുന്നിട്ടും കാസര്‍കോട് ബേഡഡുക്ക പഞ്ചായത്തിലെ നാലാം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഎം സ്ഥാനാര്‍ഥി എ.ടി.സരസ്വതി 344 വോട്ടുകള്‍ക്കാണ് വിജയിച്ചത്. സി.പി.എമ്മിനെ തോല്‍പ്പിക്കാനും ബിജെപിയെ സഹായിക്കാനുമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്താഞ്ഞതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. തൃശൂരില്‍ കുഴൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡില്‍ കോണ്‍ഗ്രസിലെ നീത കൃഷ്ണ ഇടത് സ്വതന്ത്ര ജെസിപോളിയെ 118 വോട്ടുകള്‍ക്ക് മുട്ടുകുത്തി.
കോഴിക്കോട് ജില്ലയിലെ കോട്ടൂര്‍ പഞ്ചായത്തിലെ 17ാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.കെ.അനിത യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ 255 വോട്ടുകള്‍ക്ക് ജയിച്ചു. രമ്യഹരിദാസ് എം.പിയായതോടെ ഒഴിവ് വന്ന കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിലെ പൂവാട്ടുപറമ്പ് ഡിവിഷനിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ നസീബാറായ് 903 വോട്ടിന് സീറ്റ് നിലനിര്‍ത്തി. രമ്യ ഹരിദാസ് രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. മേലടി ബ്ലോക്ക് പഞ്ചായത്തിലെ തിക്കോടി ഡിവിഷനില്‍ എല്‍.ഡി.എഫിലെ വി.എം.സുനിത 700 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. മലപ്പുറം ജില്ലയിലെ മങ്കട പഞ്ചായത്തിലെ കോഴിക്കോട്ട് പറമ്പ് വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി.പി നസീര്‍ നിലനിര്‍ത്തി. 357 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. നന്നംമുക്ക് പഞ്ചായത്തിലെ പെരുമ്പാള്‍ 12ാം വാര്‍ഡ് 23 വോട്ടിന്റെ ഭൂരിപക്ഷത്തിന് യുഡിഎഫിലെ സാഹിറ റഷീദ് നിലനിര്‍ത്തി.
സി.പി.എമ്മിന്റെ കോട്ടയായ പാലക്കാട് രണ്ട് വാര്‍ഡുകള്‍ അവര്‍ യു.ഡി.എഫില്‍ നിന്നും പിടിച്ചെടുത്തു. പല്ലശന മഠത്തില്‍ക്കളം ആറാം വാര്‍ഡും തെങ്കര പഞ്ചായത്ത് 12ാം വാര്‍ഡ് സ്വതന്ത്രനില്‍ നിന്നുമാണ് തിരിച്ചുപിടിച്ചത്. പല്ലശനയില്‍ കെ. യശോദയും തെങ്കര 12ാം വാര്‍ഡില്‍ എല്‍ഡിഎഫിന്റെ സി.എച്ച്.ഷനോബുമാണ് വിജയിച്ചത്. നെല്ലിയാമ്പതി പുലയമ്പാറ ഒന്നാം വാര്‍ഡില്‍ എല്‍ഡിഎഫിലെ മീനയും പൂക്കോട്ടുകാവ് പഞ്ചായത്തിലെ 12ാം വാര്‍ഡ് എല്‍ഡിഎഫിലെ രതിമോളും വിജയിച്ചു. പാലക്കാട് നഗരസഭയിലെ 17ാം വാര്‍ഡ് എല്‍ഡിഎഫ് സ്വതന്ത്രയെ 87 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി യു.ഡി.എഫിവെ റിസ്വാന നിലനിര്‍ത്തി. ഷൊര്‍ണൂര്‍ നഗരസഭയിലെ 17ാം വാര്‍ഡ് 479 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിലെ പി.ആര്‍.പ്രവീണ്‍ നിലനിര്‍ത്തി. വി.കെ ശ്രീകണ്ഠന്‍ എം.പിയായിതോടെയാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. എറണാകുളത്തെ രണ്ട് സിറ്റിംഗ് സീറ്റുകളും യു.ഡി.എഫ് നിലനിര്‍ത്തി. മുളന്തുരുത്തി പഞ്ചായത്തിലെ 13ാം വാര്‍ഡില്‍ ജോളി ജോര്‍ജ് 161 വോട്ടുകള്‍ക്ക് ജയിച്ചു. കളമശ്ശേരി നഗരസഭയിലെ 32ാം വാര്‍ഡില്‍ ടി.ആര്‍.വിനോദ് 221 വോട്ടുകള്‍ക്കും വിജയിച്ചു.
https://www.facebook.com/Malayalivartha


























