കുത്തിയൊലിച്ചെത്തിയ മലവെള്ളം തകര്‍ത്ത 64 വീടുകളിലുണ്ടായിരുന്ന ഇവരും മനുഷ്യരാണ് അധികൃതരെ... കണ്ണടയ്ക്കരുത്; കൊടുംവനത്തില്‍ വലിച്ചു കെട്ടിയ പ്ലാസ്റ്റിക് ഷീറ്റിന് ചുവട്ടിൽ വെയിലും മഴയുമേറ്റ് കാട്ടുമൃഗങ്ങളെയും നേരിട്ട് കൈക്കുഞ്ഞുങ്ങളുമായി രാത്രിയും പകലും കഴിച്ചുകൂട്ടി മലപ്പുറം കരുളായി മുണ്ടക്കടവ് ആദിവാസി കോളനിക്കാർ:- ഉരുള്‍പൊട്ടല്‍ തകര്‍ത്തുകളഞ്ഞ ഇവിടെ ബാക്കിയാകുന്നത് ആശങ്കകളും നിസഹായതയും

കുത്തിയൊലിച്ചെത്തിയ മലവെള്ളം തകര്‍ത്ത 64 വീടുകളിലുള്ളവർക്ക് ഉരുള്‍പൊട്ടലില്‍ സര്‍വതും നഷ്ടമായതോടെ കൊടുംവനത്തില്‍ വെറുതെ വലിച്ചു കെട്ടിയ പ്ലാസ്റ്റിക് ഷീറ്റിനു ചുവട്ടിൽ വെയിലും മഴയുമേറ്റ് കാട്ടുമൃഗങ്ങളെയും നേരിട്ട് കൈക്കുഞ്ഞുങ്ങളുമായി രാത്രിയും പകലും കഴിച്ചുകൂട്ടേണ്ട ഗതികേട്. ഈ ദുരിതക്കയത്തില്‍ മുങ്ങിക്കിടക്കുന്ന മലപ്പുറം കരുളായി മുണ്ടക്കടവ് ആദിവാസി കോളനിക്കാരുടെ ജീവിതം കേരളലിയിക്കുന്നതാണ്. ഇവിടെ പലകപ്പുറത്ത് വിരിച്ച പായയില്‍ പുതപ്പനുള്ളില്‍തണുത്തുവിറച്ചുറങ്ങുന്ന കുരുന്നുകള്‍ക്ക് കാവലിരിക്കുന്ന അമ്മയും ദയനീയ കാഴ്‌ചയ്‌വുകയാണ്. മഴച്ചാറ്റലോ വെയില്‍ കനക്കുന്നതോ മാത്രമല്ല പേടിക്കേണ്ടത് കാടിന് നടുവില്‍ ഇഴജന്തുക്കളും കാട്ടാനകളും പോലുമെത്താം. ഉരുള്‍പൊട്ടല്‍ തകര്‍ത്തുകളഞ്ഞ ഇവിടെ ആശങ്കകളും നിസഹായതുമാണ് ബാക്കി.
പത്തു പേരടങ്ങുന്ന കുടുംബത്തിന് മഴ പെയ്യുമ്പോള്‍ നനയാതെ കയറി നില്‍ക്കാന്‍ ചെറു പ്ലാസ്റ്റിക് ഷീറ്റ് മാത്രമാണുള്ളത്. കുടുംബവും വളര്‍ത്തനായകളും എല്ലാം ഇതിനടിയില്‍ തന്നെയാണ്. വീടുകളടക്കം കോളനിയുടെ ഒരു ഭാഗമാണ് കരുളായിയില്‍ ഉരുള്‍പൊട്ടലില്‍ ഇല്ലാതായത്. കൊടുംവനത്തിന് നടുവിലെ കോളനിയിലേക്ക് കാട്ടാനയോ കടുവയോ വരാമെന്ന ഭയം ഇവിടെമാകെ നിറഞ്ഞു നില്‍പുണ്ട്. പുതിയ ഭൂമിയും വീടും കണ്ടെത്തുംവരെയെങ്കിലും ഈ കുടുംബങ്ങള്‍ക്ക് സുരക്ഷിതമായുറങ്ങാന്‍ അധികൃതർ സൗകര്യം ഒരുക്കേണ്ടതുണ്ട്.
https://www.facebook.com/Malayalivartha


























