Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

സ്ത്രീകളോടുള്ള സമീപനം മാറ്റിയെടുക്കാന്‍ പോലീസ് സേനയ്ക്ക് കഴിയണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

04 SEPTEMBER 2019 05:37 PM IST
മലയാളി വാര്‍ത്ത

സ്ത്രീകളോടും കുട്ടികളോടും ട്രാന്‍സ്‌ജെന്‍ഡറുകളോടുമുള്ള സമീപനം മാറ്റിയെടുക്കാന്‍ പോലീസ് സേനയ്ക്ക് കഴിയണമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സ്ത്രീയ്ക്കും പുരുഷനും ട്രാന്‍സ്‌ജെന്‍ഡറിനും തുല്യത ഉറപ്പു വരുത്തേണ്ടത് സമൂഹത്തിന്റെ ആവശ്യകതയാണ്. കാലം ഇത്ര പുരോഗമിച്ചിട്ടും ഭരണഘടനാപരമായ ആ തുല്യത ഉറപ്പുവരുത്താനായിട്ടില്ല.

നമ്മുടെ കേരളം ഇത്രയൊക്കെ പുരോഗമിച്ചിട്ടും സന്ധ്യ കഴിഞ്ഞതിന് ശേഷം സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അതിക്രമങ്ങള്‍ തടയുന്നതിനും അതിക്രമത്തിനിരയാകുന്ന സ്ത്രീകളോടും കുട്ടികളോടും ട്രാന്‍സ്‌ജെന്‍ഡര്‍മാരോടുമുള്ള മനോഭാവവും സമീപനവും ജോലി സംസ്‌കാരവും മാറ്റാന്‍ പോലീസ് സേനയ്ക്ക് കഴിയണമെന്നും മന്ത്രി വ്യക്തമാക്കി. ആഭ്യന്തര വകുപ്പിന്റെ സഹകരണത്തോടെ വനിത വികസന കോര്‍പറേഷന്റെ നേതൃത്വത്തില്‍ 'ബോധ്യം' ലിംഗാവബോധ പരിശീല പരിപാടി തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സമൂഹത്തില്‍ മാറ്റമുണ്ടാകുന്ന രീതിയില്‍ നിയമങ്ങള്‍ ആനുകാലികമായി പരിഷ്‌ക്കരിക്കേണ്ടതാണ്. വ്യക്തമായ അന്വേഷണങ്ങളുടേയും തെളിവുകളുടേയും വാദത്തിന്റേയും കുറവ് കാരണം പല ഇരകള്‍ക്കും നീതി ലഭിക്കാതെ പോകുകയും കുറ്റക്കാര്‍ രക്ഷപ്പെടുകയും ചെയ്യുന്ന അവസ്ഥയുണ്ട്. കോടതിയില്‍ പ്രതി എത്തുമ്പോള്‍ തന്നെ ശിക്ഷ വാങ്ങിക്കൊടുക്കേണ്ട ഉത്തരവാദിത്വം എക്‌സിക്യുട്ടീവിനാണ്. ഇക്കാര്യത്തില്‍ എക്‌സിക്യുട്ടീവിന്റെ ഭാഗമായ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വലിയ ഉത്തരവാദിത്വമുണ്ട്. നിലവിലെ നിയമങ്ങള്‍ പാവങ്ങള്‍ക്ക് അനുഭവവേദ്യമാക്കാന്‍ പോലീസുകാര്‍ക്ക് സാധിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ജനകീയ പോലീസ് എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമാണ് സംസ്ഥാന പോലീസ് നടത്തുന്നത്. എങ്കിലും നല്ലയൊരു സാമൂഹിക ബോധം പോലീസ് സേനയില്‍ ഉണ്ടാക്കിയെടുക്കണം. സ്റ്റേഷനിലേക്ക് പരാതിയുമായി വരുന്ന സ്ത്രീകളോട് വളരെ അനുഭാവപൂര്‍വം പെരുമാറേണ്ടതാണ്. അതവര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കും. സിനിമയിലെ സ്ത്രീ വിരുദ്ധ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ സെന്‍സര്‍ ബോര്‍ഡ് ഇടപെടേണ്ടതാണ്. വനിതാ പോലീസ് ഒഴിഞ്ഞ് മാറാതെ വളരെ കരുത്തായി വലിയ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറാകണം.

ബോധ്യം പദ്ധതി വളരെ നന്നായി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമെന്ന് ഉറപ്പാണ്. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളും പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അവഹേളനവും വെച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

സാമൂഹ്യ നീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എ.ഡി.ജി.പി. ബി. സന്ധ്യ, വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.എസ്. സലീഖ, എം.ഡി. വി.സി. ബിന്ദു, പോലീസ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പല്‍ എ. വിജയന്‍, പ്ലാനിംഗ് ബോര്‍ഡ് അംഗം ഡോ. മൃദുല്‍ ഈപ്പന്‍, ജെന്‍ഡര്‍ അഡൈ്വസര്‍ ഡോ. ടി.കെ. ആനന്ദി എന്നിവര്‍ സംസാരിച്ചു. ബോധ്യം ലിംഗാവബോധ പരിശീലന മാനുവലിന്റെ പ്രകാശനം മന്ത്രി സ്‌പെഷ്യല്‍ സെക്രട്ടറിക്ക് നല്‍കി നിര്‍വഹിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (4 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (4 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (5 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (5 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (5 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (5 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (5 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (5 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (6 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (6 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (6 hours ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (6 hours ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (6 hours ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (6 hours ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (8 hours ago)

Malayali Vartha Recommends