കളമശേരി എസ്ഐയ്ക്ക് സിപിഎം നേതാവിന്റെ ഭീഷണി ; മാസ്സ് മറുപടിയുമായി എസ്.ഐ അമൃത് രംഗന്‍; നാണിച്ച് സി പി എം ; കൈയ്യടിച്ച് സോഷ്യൽ മീഡിയ

അധികാരമൊക്കെ കയ്യാളുന്നത് സിപിഎം തന്നെ ശെരിയാണ്. പക്ഷേ അധികാരവും പറഞ്ഞ് കേരളാ പോലീസിനോട് മെക്കിട്ടുകേറാന്‍ വന്നാല്‍ നല്ല ഉശിരുള്ള ആമ്പിള്ളാര് ഉണ്ട് എന്ന് തെളിയിക്കുന്ന സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡീയയില്‍ പ്രധാന ചര്‍ച്ചാവിഷയമാരിരിക്കുന്നത്. എസ്‌ഐ അമൃത് രംഗന്റെ മാസ്സ് മറുപടി ആക്ഷന്‍ ഹീറൊ ബിജുവിലെ നിവിന്‍ പോളിയുടെ കഥാപാത്രത്തെ അനുസ്മരിക്കുന്നതായിരുന്നു. ഇന്നലെ വരെ എല്ലാ പോലീസുകാരും പിണറായിക്ക് സേവചെയ്യുന്നവരാണ് എന്നു കരുതിയവര്‍ക്ക് തെറ്റി ചുണക്കുട്ടികള്‍ ഉണ്ട് ഇവിടെ. അത് ഇപ്പോള്‍ സിപിഎമ്മുകാര്‍ക്കും മനസ്സിലായി. കളമശേരി എസ്ഐയെ സിപിഎം നേതാവ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ പുറത്തായതും കിട്ടിയ മാസ്സ് മറുപടിയും സിപിഎമ്മിന് വമ്പന്‍ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. കൊച്ചിന്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ എസ്എഫ്ഐ നേതാവിനോട് എസ്.ഐ മോശമായി പെരുമാറി എന്ന് ആരോപിച്ചാണ് സിപിഎം കളമശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ എസ്ഐ അമൃത് രംഗനെ ഭീഷണിപ്പെടുത്തിയത്. സക്കീര്‍ ഹുസൈന്‍ എസ്ഐയെ വിരട്ടുന്ന ഫോണ്‍ സംഭാഷണമാണ് സമൂഹമാധ്യമങ്ങളില്‍ വലിച്ചുകീറപ്പെടുന്നത്.
കളമശേരിയുടെ രാഷ്ട്രീയം അറിഞ്ഞു പ്രവര്‍ത്തിക്കണമെന്നാണ് സി.പി.എം ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ പൊലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞത്. അതറിയേണ്ട കാര്യം തനിക്കില്ലെന്നും അങ്ങനെ ആരുടെയും താല്‍പര്യത്തിന് നില്‍ക്കാന്‍ പറ്റില്ലെന്നും കളമശേരി എസ്.ഐ അമൃത് രംഗന്‍ മറുപടി നല്‍കിയപ്പോള്‍ നാണംകെട്ട് ചൂളിപ്പോയത് സിപിഎം എന്ന പാര്‍ട്ടി മൊത്തത്തിലാണ് അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയോടാണ് ഒരു ഭയവും കൂടാതെ എസ്‌ഐ പറഞ്ഞതെന്നോര്‍ക്കണം. വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന കേസിലടക്കം പ്രതിയാണ് ഭീഷണിയുമായി വന്ന സക്കീര്‍ ഹുസൈന്‍. ടെസ്റ്റ് എഴുതി പാസായിട്ടാണ് സര്‍വീസില്‍ വന്നത്, ഇവിടെത്തന്നെ ഇരിക്കാമെന്ന് ആര്‍ക്കും വാക്കു കൊടുത്തിട്ടില്ല, ചെയ്യാനുള്ളത് ചെയ്തുകൊള്ളാനും സി.പി.എം നേതാവിനോട്് എസ്.ഐ മറുപടി പറയുന്ന ശബ്ദ രേഖയാണ് ഇപ്പോള്‍ പുറത്തുവരുമ്പോള്‍. അറിയാതെ ആക്ഷര്‍ ഹീറൊ ബിജുവിലെ നിവിന്‍ പോളിയെയാണ്. കുസാറ്റില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റിനെ പൊലീസ് കസ്റ്റഡിയിലെടുത്തതാണ് ഏരിയ സെക്രട്ടറിയെ ചൊടിപ്പിച്ചത്.
എസ്‌ഐയുടെ മാസ്സ് മറുപടി ഇങ്ങനെ''ഞാന്‍ നേരെ വാ നേരെ പോ എന്ന നിലപാടുള്ള ആളാണ്. എനിക്ക് ഒരുപാര്‍ട്ടിയോടും കൂറില്ല. ഇവിടെ ഇരിക്കാമെന്ന് ആരോടും പറഞ്ഞിട്ടില്ല. കളമശേരി ആരുടെതായാലും എനിക്ക് പ്രശ്നമില്ല. എനിക്ക് എല്ലാ പിള്ളേരും ഒരു പോലെയാ. നിങ്ങളുടെ നിലപാട് നോക്കി പെരുമാറാനാവില്ല. കളമശ്ശേരി നേരെത്ത നിരവധി ആളുകള്‍ ഉണ്ടായിട്ടുണ്ട്. അതാണ് ഞാനും അവരും തമ്മിലുള്ള വിത്യാസം.'' ''യൂണിഫോം ഇട്ട് ചാകാനും ഞാന്‍ തയ്യാറാണ്. ഞങ്ങള്‍ ചത്ത് പണിയെടുത്ത ശേഷം അവര്‍ പറയുന്നത് ആണ് നിങ്ങള്‍ക്ക് വിശ്വാസമെങ്കില്‍ അത് വിശ്വസിക്കാം. എനിക്ക് ഒരു രാഷ്ട്രീയക്കാരോടും പുച്ഛമില്ല. എനിക്ക് കൊമ്ബില്ല. നിങ്ങള്‍ക്ക് കൊമ്ബ് ഉണ്ടെങ്കില്‍ അത് ചെയ്യുക. ടെസ്റ്റ് എഴുതി പാസായാണ് യൂണിഫോം ഇട്ടത്. നിങ്ങള്‍ പറയുന്നിടത്ത് ഇരിക്കാന്‍ എന്നെ കിട്ടില്ല'' എസ്ഐ മറുപടി പറഞ്ഞു. എന്തായാലും എസ്‌ഐയുടെ ഓഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയാണ്.
https://www.facebook.com/Malayalivartha


























