രണ്ടില ചിഹ്നം തട്ടിയെടുക്കുന്നതു തടയാനാണ് ജോസഫ് കണ്ടത്തില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയത്; പി.ജെ.ജോസഫ് പക്ഷം പറഞ്ഞാല്‍ മാത്രമേ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കൂ

ഇപ്പോഴത്തെ സാഹചര്യം അനുസരിച്ച് ജോസ് കെ. മാണി പക്ഷം കൃത്രിമ മാര്‍ഗത്തിലൂടെ രണ്ടില ചിഹ്നം തട്ടിയെടുക്കുന്നതു തടയാനാണ് ജോസഫ് കണ്ടത്തില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയതെന്ന് പി.ജെ. ജോസഫ്. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം ജോസഫ് കണ്ടത്തില്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുമെന്ന് ജോസഫ് അറിയിച്ചു.
അദ്ദേഹം വിമതനല്ല. തങ്ങളുടെ ഭാഗത്തുനിന്ന് വിമത നീക്കമുണ്ടാകില്ല. ജോസഫ് എത്തിയ സമയത്ത് തന്റെ പി.എ ഒപ്പമുണ്ടായിരുന്നത് പാര്‍ട്ടി തര്‍ക്കം സംബന്ധിച്ച കോടതി ഉത്തരവ് അടക്കമുള്ള രേഖകള്‍ വരണാധികാരിക്ക് നല്‍കാനാണെന്നും പി.ജെ.ജോസഫ് പറഞ്ഞു. ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യമാണ് പത്രിക സമര്‍പ്പിക്കാന്‍ കാരണമെന്ന് ജോസഫ് കണ്ടത്തില്‍ പ്രതികരിച്ചു. പി.ജെ.ജോസഫ് പക്ഷം പറഞ്ഞാല്‍ മാത്രമേ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കൂ എന്നും അദ്ദേഹം അറിയിച്ചു.
https://www.facebook.com/Malayalivartha


























