ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലൂടെ മരം വീണ് യുവാവിന് ദാരുണാന്ത്യം

ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലൂടെ മരം വീണ് യുവാവിന് ദാരുണാന്ത്യം. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മുപ്പത്തിരണ്ടുകാരനായ സാജിദ് എന്ന യുവാവിനാണ് ദാരുണാന്ത്യമുണ്ടായത്.സാജിദായിരുന്നു വാഹനം ഓടിച്ചിരുന്നത്. കാസര്‍കോട് ചെര്‍ക്കള ജാല്‍സൂര്‍ സംസ്ഥാന പാതയില്‍ മുള്ളേരിയ പെരിയടുക്കയില്‍ വച്ചായിരുന്നു അപകടം നടന്നത്.
ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന മാരുതി 800 നു മുകളിലായിട്ടാണ് മരം വീണത്. ജെസിബി ഉപയോഗിച്ച് മരം കാറിന്റെ മുകളില്‍ നിന്നും മാറ്റി. അതിനുശേഷമാണ് ഇരുവരെയും പുറത്തെടുക്കാനായത്.
പുറത്തെടുത്തയുടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും സാജിദിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സുഹൃത്ത് ആശുപത്രിയില്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha


























