കേരളത്തില്‍ പാലിന് വില വര്‍ദ്ധിപ്പിക്കാനൊരുങ്ങി മില്‍മ....ലിറ്ററിന് 5 രൂപ മുതല്‍ 7 രൂപ വരെ വര്‍ദ്ധിപ്പിക്കാനാണ് ശുപാര്‍ശ....

കേരളത്തില്‍ പാലിന് വില വര്‍ദ്ധിപ്പിക്കാനൊരുങ്ങി മില്‍മ. ലിറ്ററിന് 5 രൂപ മുതല്‍ 7 രൂപ വരെ വര്‍ദ്ധിപ്പിക്കാനാണ് ശുപാര്‍ശ. പാലിന്റെ വില വര്‍ദ്ധന വളരെ അനിവാര്യമാണെന്ന് മില്‍മ ഫെഡറേഷന്‍. സ്വന്തമായി മില്‍മക്ക് വില വര്‍ദ്ധിപ്പിക്കാമെങ്കിലും സര്‍ക്കാരിന്റെ അനുമതിയോടെയാണ് വര്‍ദ്ധന നടപ്പില്‍ വരുത്താറുള്ളൂ. നാളെ വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തിയതിന് ശേഷമേ വില വര്‍ദ്ധനയുടെ കാര്യത്തില്‍ തീരുമാനമാകുകയുള്ളൂ. രണ്ടു വര്‍ഷം മുമ്പാണ് മില്‍മ പാലിന്റെ വില അവസാനമായി കൂട്ടിയത്. അന്ന് കൂടിയ നാലുരൂപയില്‍ 3.35 രൂപയും കര്‍ഷകനാണ് ലഭിച്ചത്. ഇത്തവണയും വര്‍ധന കര്‍ഷകര്‍ക്കാണ് ഗുണം ചെയ്യുകയെന്നും മില്‍മ ബോര്‍ഡ് പറഞ്ഞു.
കാലിത്തീറ്റ, പിണ്ണാക്ക്, ചോളമടക്കമുള്ള തീറ്റകളുടെയും വില ഗണ്യമായി ഉയര്‍ന്നതാണ് പാലിന്റെ വില വര്‍ദ്ധിപ്പിക്കാന്‍ മില്‍മയെ പ്രേരിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha


























