നെയ്യാര്‍ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് രണ്ട് ഇഞ്ചു കൂടി ഉയര്‍ത്തും.... നെയ്യാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം

നിലവില്‍ രണ്ട് ഇഞ്ച് വീതം നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. അതു കൂടാതെ ഇന്നു രണ്ടു ഇഞ്ചു കൂടി ഉയര്‍ത്തും. കനത്ത മഴ പെയ്താല്‍ ഡാം പെട്ടെന്ന് തുറക്കേണ്ട സാഹചര്യം ഒഴിവാക്കാനാണ് ഇപ്പോള്‍ വെള്ളം തുറന്നു വിടുന്നത്. കൂടാതെ ജലനിരപ്പ് നിയന്ത്രിച്ച് നിര്‍ത്തുന്നതിനായാണ് ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തുന്നത്. വെള്ളം തുറന്നു വിടുന്നതിനാല്‍ നെയ്യാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
നിലവില്‍ 83.480 മീറ്ററാണ് നെയ്യാര്‍ ഡാമിലെ ജലനിരപ്പ്. 84.75 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി.
https://www.facebook.com/Malayalivartha


























