സ്‌കൂള്‍ പോയി കൂട്ടുകാരോടൊപ്പം തിരിച്ചു വരുകയായിരുന്ന അഞ്ചാംക്ലാസുകാരനെ തെരുവുനായ് ആക്രമിച്ചു, നായ് വരുന്നതു കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മുഖം കടിച്ചുകീറി

സ്‌കൂള്‍ പോയി കൂട്ടുകാരോടൊപ്പം തിരിച്ചു വരുകയായിരുന്ന അഞ്ചാംക്ലാസുകാരനെ തെരുവുനായ് ആക്രമിച്ചു, നായ് വരുന്നതു കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മുഖം കടിച്ചുകീറി. ഇന്നലെ വൈകുന്നേരത്തോടെയാണ് വീട്ടിലേക്കുള്ള വഴിയില്‍ വച്ച് നായയുടെ ആക്രമണമുണ്ടായത്. നായ് വരുന്നതുകണ്ട് സഹപാഠികള്‍ക്കൊപ്പം ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് ആദിത്യനെ ആക്രമിച്ചത്.
നാട്ടുകാര്‍ ഓടിയെത്തിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കൊല്ലം ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആല്‍ത്തറമുകള്‍ കിഴങ്ങുവിള പടിഞ്ഞാറ്റതില്‍ ഉല്ലാസിന്റെയും പ്രമീളയുടെയും മകന്‍ ആദിത്യനാണ് തെരുവുനായുടെ കടിയേറ്റത്. കാഞ്ഞിരകോട് സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ആദിത്യന്‍.
"
https://www.facebook.com/Malayalivartha


























