പരിധിവിട്ട് വീണ്ടും ഓണാഘോഷം; ആഘോഷത്തിന്റെ മറവില്‍ ബൈക്ക് റേസിങ്ങും പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന രീതിയില്‍ അഭ്യാസപ്രകടനങ്ങളും; വാഹനമിടിച്ച് വഴിയാത്രക്കാര്‍ക്ക് പരിക്ക്;വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തു

ചൊവ്വാഴ്ച നടന്ന ഒാണാഘോഷത്തിനിടെയായിരുന്നു സംഭവം. പെരിങ്ങമ്മല ഇക്ബാല്‍ കോളേജിലെ ഓണാഘോഷത്തിന്റെ ഭാഗമായി ഗതാഗതം തടസ്സപ്പെടുത്തി നൂറിലധികം വണ്ടികളില്‍ പരിധി ലംഘിച്ച് റോഡിലൂടെ വാഹനങ്ങളില്‍ അഭ്യാസപ്രകടനം നടത്തുന്നതിനിടെയാണ് അപകടം നടന്നത്. ഘോഷയാത്ര നടത്തുന്നതിനിടെ ജീപ്പിടിച്ച് വഴിയാത്രക്കാരായ വഴിയാത്രക്കാരായ അമ്മയ്ക്കും മകനുമാണ് പരിക്കേറ്റത്. ഇവരെ പാലോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഘോഷയാത്രയിലുണ്ടായിരുന്ന തുറന്ന ജീപ്പാണ് ഇവരെ ഇടിച്ചത്.
ആഘോഷത്തിന്റെ മറവില്‍ ബൈക്ക് റേസിങ്ങും പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന രീതിയില്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തുകയും ചെയ്തതിന് കണ്ടാലറിയാവുന്ന നൂറോളം വിദ്യാര്‍ഥികള്‍ക്കെതിരേ പോലീസ് കേസെടുത്തു. ലംഘനംതുടര്‍ന്നാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പാലോട് സി.ഐ. സി.കെ.മനോജ് അറിയിച്ചു.
https://www.facebook.com/Malayalivartha





















