പള്ളിയുടെ വാതില്‍ കുത്തിപ്പൊളിച്ച് മോഷ്ടാക്കള്‍ അകത്തു കടന്നു... ചാരുംമൂട് പള്ളിയിലെ നേര്‍ച്ചവഞ്ചികയില്‍ നിന്നും മോഷ്ടിച്ചത് 15000 രൂപയോളം; അന്വേഷണം ആരംഭിച്ചു

ചൊവ്വാഴ്ച രാത്രിയാണ് സംഭവം. വിരലടയാള വിദഗ്ധര്‍ എത്തി പരിശോധന നടത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. കരിമുളയ്ക്കല്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയിലാണ് മോഷണം നടന്നത്. പള്ളിയുടെ വാതില്‍ കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. പള്ളിക്കുള്ളിലുള്ള പ്രധാന വഞ്ചിയും, അടുത്ത മുറിയിലുണ്ടായിരുന്ന വഞ്ചിയുമാണ് കുത്തിതുറന്നത്. 15000 ഓളം രൂപ ഉണ്ടായിരുന്നതായാണ് കണക്കാക്കുന്നത്.
https://www.facebook.com/Malayalivartha





















