നിയുക്ത കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തിരുവനന്തപുരത്ത്... സത്യപ്രതിജ്ഞ നാളെ

നിയുക്ത കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസ്ഥാനത്തെത്തി. തിരുവനന്തപുരത്ത് വിമാനമിറങ്ങിയ പുതിയ ഗവര്‍ണര്‍ ഗാര്‍ഡര്‍ ഓഫ് സ്വീകരിച്ചു. എയര്‍ ഇന്ത്യാ വിമാനത്തില്‍ രാവിലെ 8.30 ഓടെ എത്തിയ അദ്ദേഹത്തെ മന്ത്രി കെ.ടി. ജലീലിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. മന്ത്രിമാരായ എ.കെ. ബാലന്‍, കടകംപള്ളി സുരേന്ദ്രന്‍, ഇ. ചന്ദ്രശേഖരന്‍ എന്നിവര്‍ കാണാനെത്തിയിരുന്നു.
മന്ത്രിമാരെ കണ്ടതിന് ശേഷം അദ്ദേഹം രാജ് ഭവനിലേക്ക് പോയി. നാളെ രാവിലെ 11 മണിക്കാണ് ആരിഫ് മുഹമ്മദ് ഖാന്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റെടുക്കുന്നത്. കേരളത്തിന്റെ 22ാമത്തെ ഗവര്‍ണറാണ് ആരിഫ് മുഹമ്മദ് ഖാന്‍.
കാലാവധി പൂര്‍ത്തിയാക്കിയ ജസ്റ്റിസ് പി. സദാശിവം ഇന്നലെ കേരളത്തില്‍ നിന്ന് മടങ്ങിയിരുന്നു. പുതിയ ഗവര്‍ണര്‍ ചുമതല ഏറ്റെടുക്കും വരെ അദ്ദേഹം തന്നെയാകും കേരളത്തിന്റെ ഗവര്‍ണര്‍.
https://www.facebook.com/Malayalivartha





















