'' ടെസ്റ്റ് എഴുതിയ ഞാൻ പോലീസ് ആയത്' ജ്‌ജാതി ട്രോളുമായി സോഷ്യൽ മീഡിയ

എസ്എഫ്ഐ ജില്ലാ നേതാവിനോട് മോശമായി പെരുമാറിയെന്നാരോപിച്ച് സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈന്‍ എസ്ഐയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ട്രോളുകൾ ഒഴുകുകയാണ്. കൂടുതലും സിപിഎം ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനെതിരെയാണ് ട്രോളുകൾ വന്നിട്ടുള്ളത്. കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ തിങ്കളാഴ്ച എസ്എഫ്ഐ പ്രവർത്തകരും ഒരു വിഭാഗം ഹോസ്റ്റൽ വിദ്യാർത്ഥികളും തമ്മിൽ തല്ലിയിരുന്നു . ഇതിനിടെ എസ്എഫ്ഐ ജില്ലാ നേതാവ് അമലിനെ എസ്ഐ അമൃതരംഗൻ പിടിച്ച് മാറ്റി. സംഘർഷം ഒഴിവാക്കാനായിരുന്നു അദ്ദേഹം ഇങ്ങനെ ചെയ്തതെന്നാണ് എസ്ഐയുടെ വിശദീകരണം. എന്നാല്‍ വിദ്യാർത്ഥി നേതാവിനോട് എസ്ഐ മോശമായി പെരുമാറിയെന്നാരോപിച്ച് സിപിഎം നേതാവ് സക്കീർ ഹുസൈൻ സംഭവത്തില്‍ ഇടപെട്ടിരുന്നു. കളമശ്ശേരിയുടെ രാഷ്ട്രീയം മനസ്സിലാക്കണമെന്നായിരുന്നു സിപിഎം നേതാവിന്‍റെ ഭീഷണി.
എന്നാൽ ഇതിന് മറുപടിയായി എസ്ഐ അമൃതരംഗൻ പറഞ്ഞ മറുപടി എല്ലാവരും ഇരു കൈയും നീട്ടി സ്വീകരിച്ചിരുന്നു. ''യൂണിഫോം ഇട്ട് ചാകാനും ഞാന്‍ തയ്യാറാണ്. ഞങ്ങള്‍ ചത്ത് പണിയെടുത്ത ശേഷം അവര്‍ പറയുന്നത് ആണ് നിങ്ങള്‍ക്ക് വിശ്വാസമെങ്കില്‍ അത് വിശ്വസിക്കാം. എനിക്ക് ഒരു രാഷ്ട്രീയക്കാരോടും പുച്ഛമില്ല. എനിക്ക് കൊമ്ബില്ല. നിങ്ങള്‍ക്ക് കൊമ്ബ് ഉണ്ടെങ്കില്‍ അത് ചെയ്യുക. ടെസ്റ്റ് എഴുതി പാസായാണ് യൂണിഫോം ഇട്ടത്. നിങ്ങള്‍ പറയുന്നിടത്ത് ഇരിക്കാന്‍ എന്നെ കിട്ടില്ല'' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോളുകളും പരക്കുകയാണ്. പിഎസ്സി പരീക്ഷ എഴുതി പാസായാണ് എസ്ഐ ആയതെന്ന എസ്ഐ അമൃത രംഗന്‍റെ വാചകം എടുത്തും ട്രോളുകൾ വരുന്നു. അഖിലിനെ കുത്തിയ കേസില്‍ അകത്തായ യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ നേതാക്കളുമായ ശിവരജ്ഞിത്തും നസീറും പിഎസ്സി പരീക്ഷ കോപ്പിയടിച്ച് പൊലീസ് ടെസ്റ്റ് പാസായ സംഭവുമായി ബന്ധപ്പെടുത്തിയും ട്രോളുകള്‍ ഇറങ്ങിയിരിക്കുന്നു.
https://www.facebook.com/Malayalivartha





















