മനോദൗര്‍ബല്യമുള്ള യുവാവിനോട് പോലീസ് ക്രൂരത കാട്ടിയതായി പരാതി

മനോദൗര്‍ബല്യമുള്ള യുവാവിനോട് പോലീസ് ക്രൂരത കാട്ടിയതായി പരാതി . യുവാവിനെ പൊലീസ് മുളക് തീറ്റിച്ചെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. നിലമ്ബൂര്‍ കവളമുക്കട്ട അറണാടന്‍ കയ്യിലെ മുപ്പത്തിയാറുകാരനാണ് പരാതിക്കാരൻ. കെട്ടിടനിര്‍മാണ തൊഴിലാളിയായ യുവാവ് മദ്യപിച്ച് അസഭ്യവാക്കുകള്‍ പറഞ്ഞെന്ന അയല്‍വാസിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് പിടിച്ചത്.
യുവതിയുടെ പരാതി കിട്ടി സ്ഥലത്തെത്തിയ പൊലീസ് അയല്‍വീട്ടില്‍ നിന്നും ഒരുപിടി മുളകെടുത്ത് യുവാവിനെ ബലമായി കഴിപ്പിച്ചുവെന്നാണ് പരാതി. യുവാവിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് കൊണ്ടു പോകുകയും ചെയ്തു. സംഭവ ദിവസം വയറെരിച്ചിലും അസ്വസ്ഥതയും അനുഭവപ്പെട്ട യുവാവിനെ രാത്രിയോടെ നാട്ടുകാര്‍ ഇടപെട്ട് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്നും പറയുന്നു .പക്ഷേ ഈ ആരോപണത്തെ എസ്‌ഐ തള്ളി. ദിവസവും പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നാണ് പോലീസിൻറെ ഭാഷ്യം.
https://www.facebook.com/Malayalivartha





















