പുതിയ ഗതാഗത കമ്മീഷണറായി ഡിജിപി ആര്‍. ശ്രീലേഖയെ നിയമിച്ചു

എഡിജിപി സുധേഷ് കുമാറിനെ തല്‍സ്ഥാനത്ത് നിന്നും മാറ്റിയതിനെ തുടര്‍ന്ന് ഡിജിപി ആര്‍ ശ്രീലേഖയെ പുതിയ ഗതാഗത കമ്മീഷണറായി നിയമിച്ചു. ഗതാഗത വകുപ്പിലെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി എ കെ ശശീന്ദ്രനുമായി സുധേഷ് കുമാറിന് അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ഗതാഗത കമ്മീഷണര്‍ സ്ഥാനത്ത് നിന്നും സുധേഷ് കുമാറിനെ നീക്കിയത്.
https://www.facebook.com/Malayalivartha





















