കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരളത്തില്‍ ചില ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സെപ്റ്റംബര്‍ 5 ന് - തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ,ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍,പാലക്കാട് , മലപ്പുറം,കോഴിക്കോട്, വയനാട് ,കണ്ണൂര്‍,കാസര്‍കോട് എന്നിവിടങ്ങളിലും സെപ്റ്റംബര്‍ 6 ന് - ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് , മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡും സെപ്റ്റംബര്‍ 7 ന് - മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, സെപ്റ്റംബര്‍ 8 ന് - മലപ്പുറം, കോഴിക്കോട്, കണ്ണര്‍, കാസര്‍കോട് എന്നിങ്ങനെയാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha





















