കീടനാശിനികളുടെ സാന്നിധ്യം... ആച്ചി മുളക്‌പൊടി നിരോധിച്ചതായി ഭക്ഷ്യസുരക്ഷാവകുപ്പ്

ആച്ചി മുളക്‌പൊടി നിരോധിച്ചതായി തൃശൂര്‍ അസി. ഭക്ഷ്യസുരക്ഷാവകുപ്പ് കമ്മീഷണര്‍ ഉത്തരവിറക്കി. മുളകുപൊടിയില്‍ കീടനാശിനികളായ ഇത്തിയോണ്‍, പ്രൊഫെനോഫോസ് എന്നിവയുടെ അളവ് അനുവദിക്കുന്നതിലും കൂടുതല്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണു നടപടി. ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് ആക്ട് 2006 പ്രകാരമാണു നടപടി.
തൃശൂര്‍ സര്‍ക്കിള്‍ ഭക്ഷ്യസുരക്ഷാ ഓഫീസറാണ് മുളകുപൊടി സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്. ഫുഡ് അനലിസ്റ്റ് ആര്‍എഎല്‍ കൊച്ചി പരിശോധന റിപ്പോര്‍ട്ട് നല്‍കി. തമിഴ്‌നാട് തിരുവള്ളൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതാണ് ആച്ചി മുളക് പൊടി.
https://www.facebook.com/Malayalivartha





















