Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

പ്രളയദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്നവര്‍ക്ക് ഓണക്കോടി

05 SEPTEMBER 2019 06:46 PM IST
മലയാളി വാര്‍ത്ത

പ്രളയദുരിതാശ്വാസ ക്യാമ്പുകളില്‍ നിലവില്‍ താമസിക്കുന്നവര്‍ക്ക് ഓണക്കോടി വിതരണം ചെയ്യും. ഇതിനുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കുവാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനുള്ള തുടര്‍ നടപടികള്‍ അതത് ജില്ലാ കലക്ടര്‍മാര്‍ സ്വീകരിക്കും. പ്രളയ ദുരിതാശ്വാസമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കിയ വീടുകളില്‍ ഈ ഓണക്കാലയളവില്‍ 'ഗൃഹപ്രവേശം' നടത്തും. ജില്ലാ ചുമതലയുള്ള മന്ത്രിമാരെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ചാണ് ചടങ്ങ് നടത്തുക. 60 വയസ്സിനു മുകളില്‍ പ്രായമുള്ള പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് സൗജന്യ ഓണക്കോടി നല്‍കും.

ജില്ലാ കോടതികളിലേയും കീഴ്‌കോടതികളിലേയും ഗവണ്‍മെന്റ് ലോ ഓഫീസര്‍മാരുടെ കണ്‍സോളിഡേറ്റഡ് മാസവേതനം വര്‍ധിപ്പക്കാനും മന്ത്രിസഭ തീരുമാനിച്ചു. ജില്ലാ ഗവ. പ്ലീഡര്‍ ആന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ 87,500, അഡീഷണല്‍ ഗവ. പ്ലീഡര്‍ ആന്റ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ 75,000, അഡ്വക്കേറ്റ് ഫോര്‍ ഡൂയിംഗ് ഗവണ്‍മെന്റ് വര്‍ക്ക് 20,000 എന്നിങ്ങനെയാണ് വര്‍ധന.
താമരശ്ശേരി ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിനെ മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയായി പരിവര്‍ത്തനം ചെയ്യും. ഇതിന്റെ ഭാഗമായി 11 തസ്തികകള്‍ ക്രമീകരിക്കും. വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയിലെ ഓരോ റേഞ്ചിലും ഒന്നു വീതം നാല് ലീഗല്‍ അഡൈ്വസര്‍ തസ്തികകള്‍ സൃഷ്ടിക്കും. നിലവിലെ എട്ട് അഡീഷണല്‍ ലീഗല്‍ അഡൈ്വസര്‍ തസ്തികകള്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികയാക്കി പുനര്‍നാമകരണം ചെയ്യാനും തീരുമാനിച്ചു.

തിരുവനന്തപുരം സര്‍ക്കാര്‍ ഡന്റല്‍ കോളജിന്റെ ഭാഗമായുള്ള ഡന്റല്‍ ലാബിന്റെ പ്രവര്‍ത്തനത്തിന് ഡന്റല്‍ മെക്കാനിക്ക് ഗ്രേഡ് ഒന്നില്‍ ഒരു തസ്തികയും ഡന്റല്‍ മെക്കാനിക്ക് ഗ്രേഡ് 2 ല്‍ 5 തസ്തികകളും കാഷ്വല്‍ സ്വീപ്പര്‍, സെക്യൂരിറ്റി വിഭാഗങ്ങളില്‍ രണ്ട് വീതം തസ്തികകളും സൃഷ്ടിക്കും. കണ്ണൂര്‍ ജില്ലയില്‍ കിന്‍ഫ്രയുടെ സ്ഥലമെടുപ്പ് ജോലികള്‍ നടത്താന്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ലാന്റ് അക്വിസിഷന്റെ ഒരു യൂണിറ്റ് തുടങ്ങും. ഇതിന് 11 തസ്തികകള്‍ സൃഷ്ടിക്കും. സ്‌പെഷ്യല്‍ തഹസില്‍ദാര്‍-1, ജൂനിയര്‍ സൂപ്രണ്ട്/വാല്യൂവേഷന്‍ അസിസ്റ്റന്റ്-2, റവന്യൂ ഇന്‍സ്‌പെക്ടര്‍-2, സീനിയര്‍ ക്ലാര്‍ക്ക്/എസ്.വി.ഒ -2, ക്ലാര്‍ക്ക്/വില്ലേജ് അസിസ്റ്റന്റ്-2, സര്‍വെയര്‍-2 എന്നിങ്ങനെയാണ് 11 തസ്തികകള്‍.

അടിമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിനെ മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയായി പരിവര്‍ത്തനം ചെയ്യും. കോട്ടക്കല്‍ വൈദ്യരത്‌നം പി.എസ്. വാരിയര്‍ ആയുര്‍വേദ മെഡിക്കല്‍ കോളജില്‍ ബാച്ചിലര്‍ ഓഫ് ആയുര്‍വേദിക് മെഡിസിന്‍ ആന്റ് സര്‍ജറി സീറ്റുകളുടെ എണ്ണം 50-ല്‍ നിന്നും 60 ആയി വര്‍ധിപ്പിക്കും. കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ സ്ഥിരം ജീവനക്കാര്‍ക്ക് പത്താം ശമ്പള പരിഷ്‌കരണ ആനുകൂല്യങ്ങള്‍ അനുവദിക്കും. ദേശീയപാത അതോറിറ്റിക്കു വേണ്ടി രൂപീകരിച്ചിട്ടുള്ള 39 ലാന്റ് അക്വിസിഷന്‍ യൂണിറ്റുകള്‍ക്ക് 2020 മാര്‍ച്ച് 31 വരെ തുടര്‍ച്ചാനുമതി നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (5 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (6 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (6 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (6 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (6 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (7 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (7 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (7 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (7 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (7 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (7 hours ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (7 hours ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (7 hours ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (7 hours ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (9 hours ago)

Malayali Vartha Recommends