മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെന്ന വ്യാജേന പണം നിക്ഷേപിക്കാന്‍ വ്യാജ ഐഡി നിര്‍മിച്ച് തട്ടിപ്പ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കേണ്ട സര്‍ക്കാരിന്റെ ഔദ്യോഗിക യുപിഐ ഐഡിയ്ക്ക് സമാനമായ വ്യാജ യുപിഐ ഐഡി നിര്‍മിച്ച് തട്ടിപ്പ് നടത്തിയ മഹാരാഷ്ട്ര സ്വദേശി പിടിയില്‍. പ്രളയത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദിരിതാശ്വാസ നിധിയിലേക്ക് വിവിധ സ്ഥലങ്ങളില്‍ നിന്ന് ധനസഹായങ്ങള്‍ എത്തുന്നുണ്ട്. ഇത് മുതലെടുത്താണ് നട്ടിപ്പ് നടത്തിയത്.
സബാജിത് രഘുനാഥ് യാദവാ(24)ണ് തട്ടിപ്പ് നടത്തി പിടിയിലായത്. പണം നിക്ഷേപിക്കാന്‍ സോഷ്യല്‍മീഡിയ വഴി പ്രചാരണം നടത്തി ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്.
തട്ടിപ്പിന് ഉപയോഗിച്ച ബാങ്കിന്റെ വിവരങ്ങള്‍ കണ്ടുപിടിച്ചാണ് പ്രതിയുടെ മേല്‍വിലാസം കണ്ടെത്തിയത്. ഇയാളുടെ മൊബൈല്‍ നന്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോഴാണ് മുംബൈയില്‍ ഉണ്ടെന്ന് കണ്ടെത്തിയത്.
ഇയാളെ തിരുവനന്തപുരം സൈബര്‍ െ്രെകം പോലിസ് സ്‌റ്റേഷന്‍ അന്വേഷണ സംഘം മുംബൈയിലെത്തിയാണ് അറസ്റ്റ് ചെയ്തത്.ഇയാളെ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
https://www.facebook.com/Malayalivartha


























