ശബരിമല സുപ്രീം കോടതിവിധി നടപ്പാക്കുന്ന കാര്യത്തില്‍ പാര്‍ട്ടി അയഞ്ഞിട്ടും മുഖ്യമന്ത്രി വഴങ്ങാത്തതിന് പിന്നില്‍ ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ സമ്മര്‍ദ്ദമാണെന്ന്

ശബരിമല സുപ്രീം കോടതിവിധി നടപ്പാക്കുന്ന കാര്യത്തില്‍ പാര്‍ട്ടി അയഞ്ഞിട്ടും മുഖ്യമന്ത്രി വഴങ്ങാത്തതിന് പിന്നില്‍ ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ സമ്മര്‍ദ്ദമാണെന്നാണ് അണികള്‍ക്കിടയില്‍ ആരോപണം. ശബരിമല വിഷയത്തില്‍ സംഘര്‍ഷാവസ്ഥ തുടരേണ്ടത് ബി.ജെ.പിക്ക് അണികളുടെ ഉണര്‍വിന് അനിവാര്യമാണ്. 13 വര്‍ഷങ്ങള്‍ക്ക് ശേഷം ടൈറ്റാനിയം കേസ് സി.ബി.ഐയ്ക്ക് വിട്ടതും ബി.ജെ.പി നേതൃത്തിന്റെ ആവശ്യപ്രകാരമാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ ലാവിലിന്‍ കേസില്‍ നിന്ന് രക്ഷിക്കാന്‍ സി.ബി.ഐ സ്വീകരിക്കുന്ന മെല്ലപ്പോക്ക് സമീപനത്തിന് പ്രത്യുപകാരമായാണ് ശബരിമലയും ടൈറ്റാനിയവും.
സുപ്രീം കോടതി വിധി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കത്തെഴുതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്തകാലത്ത് വ്യക്തമാക്കിയിരന്നു. യുവതീ പ്രവേശന വിധി നടപ്പാക്കുന്നതില്‍ മുഖ്യന്ത്രി കാട്ടിയ തിടുക്കം ബി.ജെ.പി സംസ്ഥാന നേതൃത്വത്തെപ്പോലും ഞെട്ടിച്ചിരുന്നു. കാരണം അതിന്റെ ഗുണം ലഭിച്ചത് അവര്‍ക്കായിരുന്നു. മെഡിക്കല്‍ കോഴ ആരോപണത്തെ തുടര്‍ന്ന് വെട്ടിലായ ബി.ജെ.പി സംസ്ഥാന ഘടകത്തിന് രക്ഷപെടാനുള്ള മാര്‍ഗമായി നാമജപ ഘോഷയാത്രയും മറ്റും മാറി. വിധിക്കെതിരെ തെരുവിലിറങ്ങിയ സംഘപരിവാര്‍ നേതാക്കള്‍ക്ക് പൊലീസ് നടപടിയിലൂടെ ജനകീയ പിന്തുണ ലഭിക്കുകയും ചെയ്തു. നിയമനിര്‍മ്മാണത്തിലൂടെ കേന്ദ്രസര്‍ക്കാരിന് കോടതിവിധിയെ മറികടക്കാനാകുമെന്നിരിക്കെ ബി.ജെ.പി നടത്തുന്ന സമരം രാഷ്ട്രീയ ലാഭത്തിനാണെന്നുമുള്ള യാഥാര്‍ത്ഥ്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരോ സി.പി.എം നേതൃത്വമോ ശ്രമിച്ചില്ലെന്നാണ് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
മാസങ്ങള്‍ക്ക് മുമ്പ് ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി പരിഗണിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ അറ്റോര്‍ണി ജനറലായ തുഷാര്‍ മേത്ത കേസ് മാറ്റി വക്കണമെന്ന് ആവശ്യപ്പെട്ടു. കേസിലെ മൂന്ന് പ്രതികള്‍ വിചാരണ നേരിടണം പിണറായി വിജയന്‍ ഉള്‍പ്പെടെ മറ്റ് മൂന്ന് പേര്‍ വിചാരണ നേരിടേണ്ട എന്ന് കേരള ഹൈക്കോടതി വിധിച്ചിരുന്നു. ഇത് ശരിയാണോ എന്ന തീരുമാനം മാത്രമേ സുപ്രീംകോടതിക്ക് മുന്നില്‍ ഉണ്ടായിരുന്നുള്ളു. മിനിറ്റുകള്‍ക്കുള്ളില്‍ സുപ്രീം കോടതിക്ക് തീരുമാനം എടുക്കാമായിരുന്നു. എന്നിട്ടും കേന്ദ്രസര്‍ക്കാര്‍ തുടരെ തുടരെ കേസ് മാറ്റിവയ്ക്കുന്നു. വാദം കേള്‍ക്കണമെന്ന ആവശ്യം സി.ബി.ഐ പോലും ആവശ്യപ്പെടുന്നില്ല. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ പോലും സി.ബി.ഐ വൈകിയിരുന്നു.
യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ 13 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉയര്‍ന്ന ടൈറ്റാനിയം അഴിമതി ഇപ്പോള്‍ പിണറായി സര്‍ക്കാര്‍ സി.ബി. ഐക്ക് വിട്ടതും ബി.ജെ.പിയുടെ പ്രത്യേക താല്‍പര്യമപ്രകാരമാണ്. കാരണം ചിദംബരവും ഡി.കെ ശിവകുമാറും അടക്കം അഴിമതിക്കേസില്‍ അറസ്റ്റിലായ സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള ഏതെങ്കിലും കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്യേണ്ടത് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ ആവശ്യമാണ്. അതിന് കുടപിടിക്കുകയാണ് പിണറായി സര്‍ക്കാരെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ബി.ജെ.പിയുടെ മുദ്രാവാക്യം സി.പി.എമ്മിന്റെ മുഖ്യമന്ത്രി ഏറ്റെടുത്തെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പരിഹസിക്കുന്നത്.
https://www.facebook.com/Malayalivartha


























