Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

അഴിമതിയില്‍ നിന്നും രക്ഷനേടാന്‍ അധികാര ദുര്‍വിനിയോഗം.... ടൈറ്റാനിയം കേസ് ചൂണ്ടിക്കാട്ടി വി.എസ് അച്യുതാനന്ദന്‍

05 SEPTEMBER 2019 08:01 PM IST
മലയാളി വാര്‍ത്ത

അഴിമതി നടത്തുകയും അതില്‍നിന്ന് രക്ഷപ്പെടാന്‍ അധികാരം ദുര്‍വിനിയോഗം ചെയ്യുകയും ചെയ്തതിന്റെ ഉത്തമോദാഹരണമാണ് ട്രാവന്‍കൂര്‍ ടൈറ്റാനിയം കേസെന്ന് വി.എസ് അച്യുതാനന്ദന്‍. ടൈറ്റാനിയം കേസില്‍ അന്ന് ഉമ്മന്‍ചാണ്ടിക്ക് പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ടിരുന്നു. എന്നാല്‍ രാഷ്ട്രീയക്കാരെ മുഴുവന്‍ ഒഴിവാക്കിയാണ് വിജിലന്‍സ് റിപ്പോര്‍ട്ട് വന്നത്. തുടര്‍ന്ന് കോടതി റിപ്പോര്‍ട്ട് തള്ളുകയും രാഷ്ട്രീയക്കാരെക്കൂടി ഉള്‍പ്പെടുത്തി അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടെന്നും വി.എസ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

അഴിമതി നടത്തുകയും അതില്‍നിന്ന് രക്ഷപ്പെടാന്‍ അധികാരം ദുര്‍വിനിയോഗം ചെയ്യുകയും ചെയ്തതിന്റെ ഉത്തമോദാഹരണമാണ് ട്രാവന്‍കൂര്‍ ടൈറ്റാനിയം കേസ്. അഴിമതിയില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വ്യക്തമായ പങ്കുണ്ടെന്ന് അന്നേ ആരോപണമുയര്‍ന്നതാണ്. അതേത്തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം വരുന്നത്. രാഷ്ട്രീയക്കാരെ മുഴുവന്‍ ഒഴിവാക്കിക്കൊണ്ടുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളുകയും രാഷ്ട്രീയക്കാരെക്കൂടി ഉള്‍പ്പെടുത്തി അന്വേഷണം നടത്താന്‍ ആവശ്യപ്പെടുകയും ചെയ്തു.

2006ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതി റദ്ദ് ചെയ്യുകയും സുപ്രീംകോടതിയുടെ മോണിറ്ററിങ്ങ് കമ്മിറ്റിയുടെ മേല്‍നോട്ടത്തിലും ഹൈക്കോടതിയുടെ അനുമതിയോടെയും 85 കോടി രൂപയുടെ പദ്ധതി രൂപപ്പെടുത്തുകയുമായിരുന്നു.

അഴിമതിക്ക് വേണ്ടി മാത്രം രൂപകല്‍പ്പന ചെയ്ത കമ്ബനിയിലെ 256 കോടി രൂപയുടെ ഭീമന്‍ മാലിന്യ നിവാരണ പദ്ധതി നടപ്പിലാക്കാന്‍ ഉമ്മന്‍ചാണ്ടി മുന്‍കയ്യെടുത്ത് സുപ്രീംകോടതി മോണിറ്ററിങ്ങ് കമ്മിറ്റിക്ക് എഴുതിയ കത്തുകള്‍ പുറത്തുവന്നു. മന്ത്രിസഭയോ മലിനീകരണ നിയന്ത്രണ ബോര്‍ഡോ അംഗീകരിക്കാത്ത പദ്ധതിയില്‍ മുഖ്യമന്ത്രിയുടെ താല്‍പ്പര്യം വ്യക്തമാക്കുന്ന വേറെയും നിരവധി രേഖകളും വെളിപ്പെടുത്തലുകളും പുറത്തുവന്നുകൊണ്ടിരുന്നു. ഉമ്മന്‍ചാണ്ടിയുടെ മാത്രമല്ല, ഇബ്രാഹം കുഞ്ഞ്, രമേശ് ചെന്നിത്തല എന്നിവരുടെ പങ്കും വെളിപ്പെട്ടു. കോടതികളില്‍നിന്ന് തുടര്‍ച്ചയായി തിരിച്ചടി നേരിട്ടിട്ടും വിജിലന്‍സിന് കാര്യമായി ഒന്നും ചെയ്യാനായില്ല.

സിബിഐ അന്വേഷണം എന്ന ആവശ്യമുന്നയിച്ച് സര്‍ക്കാര്‍ രണ്ട് തവണ കേന്ദ്രത്തെ സമീപിച്ചെങ്കിലും സിബിഐ അതിന് സന്നദ്ധമായില്ല. വിജിലന്‍സ് ഡയറക്റ്റര്‍ക്ക് ഞാന്‍തന്നെ രണ്ട് തവണ കത്തുകളയച്ചു. പക്ഷെ, പ്രയോജനമുണ്ടായില്ല. ഇപ്പോള്‍ വിജിലന്‍സ് തന്നെ കേസ് സിബിഐക്ക് വിടുന്നതാവും നല്ലത് എന്ന ശുപാര്‍ശ നല്‍കിയ പശ്ചാത്തലത്തിലാണ് കേസ് സിബിഐക്ക് വിട്ടത്.

അഴിമതിക്കേസുകളുടെ കാര്യം അങ്ങനെയാണ്. വര്‍ഷങ്ങളോളം നീണ്ടുപോവുകയും ജനങ്ങള്‍ അക്കാര്യം മറക്കുകയും ചെയ്യുന്ന ഘട്ടത്തിലാവും കേസില്‍ നിര്‍ണായകമായ വഴിത്തിരിവുണ്ടാവുന്നത്. ഇടമലയാര്‍ കേസില്‍ ബാലകൃഷ്ണപിള്ള ശിക്ഷിക്കപ്പെട്ടുവെങ്കിലും പല കേസുകളും കാലപ്പഴക്കം ചെല്ലുന്നതോടെ അവഗണിക്കപ്പെടാറാണ് പതിവ്. ഐസ്‌ക്രീം കേസില്‍ വാദം കേള്‍ക്കുന്ന ന്യായാധിപന്‍തന്നെ ഇതൊക്കെ പഴയ കേസല്ലേ എന്ന് പറയുകയുണ്ടായല്ലോ. മൈക്രോഫിനാന്‍സ് കേസ്, ഐസ്‌ക്രീം കേസ് അട്ടിമറി, പാറ്റൂര്‍ കേസ്, ടൈറ്റാനിയം കേസ്, വനം കയ്യേറ്റം എന്നിത്യാദി കേസുകളിലെല്ലാം പഴക്കത്തിന്റെ ആനുകൂല്യം പ്രതികള്‍ക്ക് അനുകൂലമായി വന്നേക്കാം. അതിനെതിരെ ജാഗ്രത പുലര്‍ത്തേണ്ടത് സര്‍ക്കാരിന്റെയും നീതിന്യായ സംവിധാനത്തിന്റെയും കടമയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (5 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (6 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (6 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (6 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (6 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (7 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (7 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (7 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (7 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (7 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (7 hours ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (7 hours ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (7 hours ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (7 hours ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (9 hours ago)

Malayali Vartha Recommends