മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണം: കേസില്‍ വീഴ്ച വരുത്തിയ മ്യൂസിയം സിഐയ്ക്ക് സ്ഥലം മാറ്റം

മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ച് മരിച്ച കേസില്‍ വീഴ്ച വരുത്തിയ തിരുവനന്തപുരം മ്യൂസിയം സി.ഐ ജി സുനിലിനെ സ്ഥലംമാറ്റി. സി.ഐ ജി സുനിലിന് കാസര്‍കോട്ട് തൃക്കരിപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്‌റ്റേഷനിലേക്കാണ് സ്ഥലംമാറ്റം. ശ്രീറാം വെങ്കിട്ടരാമന്റെ വൈദ്യപരിശോധന വൈകിപ്പിച്ചത് സി.ഐ യുടെ അറിവോടെയാണെന്ന് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ബഷീര്‍ കൊല്ലപ്പെട്ട ദിവസം മ്യൂസിയം സ്‌റ്റേഷന്റെ ചുമതലയുണ്ടായിരുന്നത് സി.ഐ സുനിലിനായിരുന്നു. എന്നാല്‍ അപകടം നടന്ന് ശ്രീറാമിനെ സ്‌റ്റേഷനിലെത്തിച്ചോള്‍ സി.ഐ സ്‌റ്റേഷനിലില്ലായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്യുന്നതിലും രക്ത പരിശോധനക്കായി ശ്രീറാമിനെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാതെ സ്വകാര്യ ആശുപത്രിയിലേക്ക് പോകാന്‍ അനുവദിച്ചതും പോലീസിന്റെ വീഴ്ചയായിരുന്നു.
കേസില്‍ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ ചുമതലയില്‍ നിന്നും മാറ്റിയിരുന്നു. എ.സി.പി ഷീന്‍ തറയിലിനെയാണ് മാറ്റിയത്. പകരം ക്രൈം ബ്രാഞ്ച് എസ്.പി എ ഷാനവാസിന് ചുമതല നല്‍കി ഡി.ജി.പി ഉത്തരവിറക്കിയിരുന്നു. ലോ കോളജ് സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തതിനെത്തുടര്‍ന്ന് സിപിഎം ജില്ലാ നേതൃത്വം സുനിലിനെതിരെ രംഗത്ത് വന്നിരുന്നു.
https://www.facebook.com/Malayalivartha


























