പുതിയ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് ചുമതലയേല്‍ക്കും

സംസ്ഥാനത്തെ പുതിയ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് ചുമതലയേല്‍ക്കും. രാജ്ഭവനില്‍ രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് സത്യവാചകം ചൊല്ലിക്കൊടുക്കും. സംസ്ഥാനത്തിന്റെ 22ാമത് ഗവര്‍ണറായാണ് ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേല്‍ക്കുന്നത്.
ഇന്നലെ രാവിലെ നിയുക്ത ഗവര്‍ണര്‍ തിരുവനന്തപുരത്തെത്തി. മന്ത്രിമാരായ എ കെ ബാലന്‍, ഇ ചന്ദ്രശേഖരന്‍, കടകംപള്ളി സുരേന്ദ്രന്‍, കെ ടി ജലീല്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. മുഖ്യമന്ത്രി രാജഭവനിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
"
https://www.facebook.com/Malayalivartha
























