ചാലക്കുടി നോര്‍ത്ത് ജങ്ഷനിലെ പഴയ ബാറിന്റെ പാര്‍ക്കിങ് ഏരിയയിൽ നട്ടുവളർത്തിയ രീതിയിൽ കണ്ടെത്തിയത് കഞ്ചാവ് ചെടികൾ!! ഉദ്യോഗസ്ഥര്‍ എത്തി ചെടി പിഴുതുമാറ്റിയതോടെ സംഭവിച്ചത്...

ചെടിയുടെ ചില ഭാഗങ്ങള്‍ ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചതായി അധികൃതര്‍ അറിയിച്ചു. അതേസമയം ചെടിയുടെ പല ഭാഗത്തും വെട്ടിമാറ്റി കഞ്ചാവ് ചെടിക്ക് വളരാന്‍ പാകത്തിന് പരിപാലിച്ചതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.ചാലക്കുടി നോര്‍ത്ത് ജങ്ഷനിലെ പഴയ ബാറിന്റെ പാര്‍ക്കിങ് ഏരിയയിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. ബാറിന്റെ പാര്‍ക്കിങ് ഏരിയയില്‍ കാര്‍ നിര്‍ത്തിയ യാത്രക്കാരനാണ് ആദ്യം കാഞ്ചാവ് ചെടി കണ്ടത്.
തുടര്‍ന്ന് ഇയാള്‍ ഉടന്‍ തന്നെ എക്‌സൈസ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും വാട്‌സാപ്പില്‍ ചെടിയുടെ ചിത്രം അയച്ച് കൊടുക്കുകയും ചെയ്തു. ഒറ്റനോട്ടത്തില്‍ തന്നെ കഞ്ചാവു ചെടിയാണെന്ന് തിരിച്ചറിഞ്ഞ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പാര്‍ക്കിങ് ഏരിയയില്‍ എത്തി. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ചെടി പിഴുതുമാറ്റി.
https://www.facebook.com/Malayalivartha
























