സുഹൃത്തിന്റെ വീട്ടിലേയ്ക്ക് പോകവേ, വൈദ്യുതി തൂണിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം

വൈദ്യുതി തൂണിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. ചെറിയനാട് ആലക്കോട് ബിജു വില്ലയിൽ ബിജു വർഗീസിന്റെ മകൻ നിഖിൽ ബിജു വർഗീസ് (21)ആണ് മരിച്ചത്. ചെങ്ങന്നൂർ-മാന്നാർ റോഡിൽ മുട്ടേൽ പള്ളി ജംഗ്‌ഷന് പടിഞ്ഞാറു വശമായിരുന്നു അപകടം.
മാന്നാറിലുള്ള സുഹൃത്തിനെ കണ്ട് വീട്ടിലേക്ക് പോകുമ്പോൾ നിഖില്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ടു ട്രാൻസഫോമറിന് സമീപത്തെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് അപകടം സംഭവിച്ചെതെന്ന് പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























