കേരളത്തിന്റെ ഇരുപത്തിരണ്ടാമത് ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേറ്റു... സത്യവാചകം ചൊല്ലിക്കൊടുത്തത് ചീഫ് ജസ്റ്റിസ്, സത്യപ്രതിജ്ഞ ചൊല്ലിയത് മലയാളത്തില്‍

കേരളത്തിന്റെ ഇരുപത്തിരണ്ടാമത് ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേറ്റു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് സത്യവാചകം ചൊല്ലി കൊടുത്തത്. രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. സത്യ പ്രതിജ്ഞ ചൊല്ലിയത് മലയാളത്തിലാണ് .
ഗവര്‍ണറായ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസമാണ് കേരളത്തിലെത്തിയത്. മന്ത്രിമാരായ എ കെ ബാലന്‍, ഇ ചന്ദ്രശേഖരന്‍, കടകംപള്ളി സുരേന്ദ്രന്‍, കെ ടി ജലീല്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചിരുന്നു.
https://www.facebook.com/Malayalivartha
























