മിൽമ പാലിന് വില കൂടി

മിൽമ പാലിന്റെ വില കൂട്ടി . മില്‍മ പാലിന്റെ വില വര്‍ധിക്കൽ ജനങ്ങളെ വലച്ചിരിക്കുകയാണ് . മില്‍മയുടെ എല്ലാ പാലുകൾക്കും നാല് രൂപ വീതംകൂട്ടിയിരിക്കുകയാണ്. ഇതില്‍ മൂന്നു രൂപ 52 പൈസയും കര്‍ഷകര്‍ക്ക് തന്നെ തിരികെ കൊടുക്കും. മന്ത്രി കെ രാജുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനങ്ങൾ ഉണ്ടായിരിക്കുന്നത്.. പാല്‍ വില വര്‍ധിച്ചതിന് പിന്നാലെ നെയ്യ്, വെണ്ണ അടക്കമുള്ള പാല്‍ ഉത്പന്നങ്ങള്‍ക്കും വില കൂടും.
കാലിത്തീറ്റയുടെ വില വര്‍ധിച്ചിരുന്നു. എന്നാൽ സബ്സിഡി കൂട്ടാനാകില്ലെന്ന് സര്‍ക്കാര്‍ നിലപാടെടുത്തതോടെ എല്ലാ തരം പാലുകള്‍ക്കും ഏഴ് രൂപ വീതം വര്‍ധിപ്പിക്കണമെന്ന് മില്‍മ സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ജനങ്ങളുടെ പ്രതികരണങ്ങൾ മുൻകൂട്ടി കണ്ട് ഓണത്തിന് മുന്നേ വിലവര്‍ധന ഉണ്ടാകില്ല എന്നായിരുന്നു വിലയിരുത്തല്‍. അതേസമയം, പുതിയ തീരുമാനത്തിന് പിന്നാലെ രാജ്യത്ത് പാലിന് ഏറ്റവും കൂടുതല്‍ വില ഈടാക്കുന്ന സംസ്ഥാനമെന്ന പേര് കേരളത്തിന് സ്വന്തം. ഇപ്പോള്‍ ലിറ്ററിന് 46 മുതല്‍ 48 രൂപ വരെയാണ് കേരളത്തിൽ പാലിന്റെ വില. എന്നാൽ തമിഴ്നാട്ടില്‍ ലിറ്ററിന് 21 രൂപയേഈടാക്കുന്നുള്ളു.
https://www.facebook.com/Malayalivartha
























