Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

യൂണിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്തും പി.എസ്.സി പരീക്ഷയില്‍ എസ്.എഫ്.ഐ നേതാക്കള്‍ തട്ടിപ്പ് നടത്തിയതും പലരും ആയുധമാക്കുകയും ചെയ്തിട്ടും കണ്ണൂര്‍, കാലിക്കട്ട് സര്‍വകലാശാലയ്ക്ക് കീഴിലെ കോളജുകളിലെ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം

06 SEPTEMBER 2019 03:40 PM IST
മലയാളി വാര്‍ത്ത

യൂണിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്തും പി.എസ്.സി പരീക്ഷയില്‍ എസ്.എഫ്.ഐ നേതാക്കള്‍ തട്ടിപ്പ് നടത്തിയതും പലരും ആയുധമാക്കുകയും സംഘടനയ്‌ക്കെതിരെ പ്രചരണം നടത്തുകയും ചെയ്തിട്ടും കണ്ണൂര്‍, കാലിക്കട്ട് സര്‍വകലാശാലയ്ക്ക് കീഴിലെ കോളജുകളിലെ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ സംഘടനയ്ക്ക് വന്‍ വിജയം. കെ.എസ്.യു- എം.എസ്.എഫ് സഖ്യവും എ.ബി.വി.പിയുമാണ് എസ്.എഫ്.ഐക്കെതിരെ അണിനിരന്നത്. ഇവര്‍ പലയിടത്തും രഹസ്യമായും പരസ്യമായും അടവുകള്‍ പയറ്റിയെങ്കിലും പണി പാളി. കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴില്‍ തെരഞ്ഞെടുപ്പ് നടന്ന 67 കോളജുകളില്‍ 55ലും എസ്എഫ്‌ഐ യൂണിയന്‍ വിജയിച്ചു. കലിക്കട്ടിലെ അരീക്കോട് സുല്ലമുസ്സലാം കോളേജില്‍ രണ്ട് പതിറ്റാണ്ടിന് ശേഷം എസ്എഫ്‌ഐ യൂണിയന്‍ അധികാരം തിരിച്ചുപിടിച്ചു. സംഘടനയ്‌ക്കെതിരെ എന്തെല്ലാം കുപ്രചരണങ്ങള്‍, ആരെല്ലാം അഴിച്ചുവിട്ടാലും വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ക്കൊപ്പമാണെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതായി എസ്.എഫ്.ഐ നേതാവ് സച്ചിന്‍ ദേവ് മലയാളി വാര്‍ത്തയോട് പറഞ്ഞു.

കണ്ണൂര്‍ ജില്ലയിലെ 41ല്‍ 34 കോളേജ് യൂണിയനുകളും കാസര്‍കോട്ടെ 21ല്‍ പതിനേഴും വയനാട്ടിലെ അഞ്ചില്‍ നാലും എസ്എഫ്‌ഐ യൂണിയന്‍ ഭരിക്കും. കണ്ണൂരിലെ 27 കോളേജുകളില്‍ എസ്എഫ്‌ഐക്ക് എതിരുണ്ടായില്ല. 36 യുയുസി സ്ഥാനത്തേക്ക് മത്സരം നടന്നില്ല. കണ്ണൂര്‍ ജില്ലയില്‍ 20ലും കാസര്‍കോട്ട് ആറിടത്തും വയനാട് ഒരു കോളേജിലും എസ്എഫ്‌ഐക്ക് എതിരാളികളുണ്ടായിരുന്നില്ല. കലിക്കട്ട് സര്‍വ്വകലാശാലക്ക് കീഴില്‍ തൃശൂര്‍ ജില്ലയിലെ 27 കോളജുകളില്‍ 25ലും എസ്എഫ്‌ഐ ഭരിക്കും. പാലേമാട് എസ് വി പി കെ കോളേജ്, കെ എം സി ടി കോളേജ് കുറ്റിപ്പുറം, സഫ കോളേജ് പൂക്കാട്ടിരി, മലബാര്‍ കോളജ് മാണൂര്‍ എന്നിവിടങ്ങളില്‍ എംഎസ്എഫ് - കെ.എസ്.യു സഖ്യത്തിന്റെ ഭരണമാണ് എസ്.എഫ്.ഐ അവസാനിപ്പിച്ചത്.

കോഴിക്കോട്ട് ജില്ലയിലെ കോളജുകളിലെ 84 യു.യു.സിമാരില്‍ 68 എണ്ണവും കണ്ണൂരിലെ 56ല്‍ 45ഉം കാസര്‍കോട്ട് 23ല്‍ 19ഉം വയനാട്ടില്‍ അഞ്ചില്‍ നാലും എസ്എഫ്‌ഐ വിജയിച്ചു. കാസര്‍കോട് ഗവ. കോളേജ്, മഞ്ചേശ്വരം ഗോവിന്ദപൈ, പനത്തടി സെന്റ് മേരീസ്, കണ്ണൂര്‍ കാരക്കുണ്ട് എംഎം നോളജ്, മുട്ടന്നൂര്‍ കോണ്‍കോഡ്, കൂത്തുപറമ്പ് നിര്‍മലഗിരി എന്നിവങ്ങളിലെ കെ.എസ്.യു- എം.എസ്.എഫ് ഭരണത്തിന് അറുതിവരുത്തുകയും ചെയ്തു. മഞ്ചേശ്വം ഗോവിന്ദപൈ കോളേജില്‍ എബിവിപിയെയും മറ്റിടങ്ങളില്‍ കെഎസ്.യു എംഎസ്എഫ് സഖ്യത്തെയുമാണ് പരാജയപ്പെടുത്തിയത്.

ഒല്ലൂര്‍ ഗവ. ആര്‍ട്‌സ്ആന്‍ഡ് സയന്‍സ് കോളേജ്, കൊടുങ്ങല്ലൂര്‍ ഐഎച്ച് ആര്‍ഡി കോളേജ് എന്നിവ എബിവിപിയില്‍ നിന്നും പൊയ്യ എയിംസ് ലോകോളേജ് കെഎസ്യുവില്‍നിന്നും പിടിച്ചെടുത്തു. അഞ്ചിടത്ത് എസ്എഫ്‌ഐക്ക് എതിരില്ലായിരുന്നു. വയനാട് തെരഞ്ഞെടുപ്പ് നടന്ന 13 കോളേജുകളില്‍ ഒമ്പതിലും എസ്എഫ്‌ഐ വിജയിച്ചു. 20 യുയുസിമാരില്‍ 15 ഉംനേടി. പാലക്കാട് തെരഞ്ഞെടുപ്പ് നടന്ന 38ല്‍ 30ലും വിജയിച്ചു. 43 യുയുസിമാരും എസ്എഫ്‌ഐ പ്രതിനിധികള്‍. പത്തോളം കോളേജുകളില്‍ എതിരുണ്ടായില്ല. മലപ്പുറം ജില്ലയില്‍ 25 കോളേജുകളില്‍ മികച്ച വിജയം നേടി. 40 യുയുസിമാരും എസ്എഫ്‌ഐക്കാണ്. കോഴിക്കോട് തെരഞ്ഞെടുപ്പ് നടന്ന 50ല്‍ 36 ഉം എസ്എഫ്‌ഐക്കാണ്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (25 minutes ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (43 minutes ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (51 minutes ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (55 minutes ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (1 hour ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (1 hour ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (1 hour ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (1 hour ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (2 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (2 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (2 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (5 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (7 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (7 hours ago)

Malayali Vartha Recommends