Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

പ്രതിരോധ വാക്‌സിനുകള്‍ നിര്‍ബന്ധമായും കുട്ടികള്‍ക്ക് നല്‍കണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍- കുഞ്ഞുങ്ങളുടെ രോഗ പ്രതിരോധ വാക്‌സിനേഷനില്‍ റോട്ടാ വൈറസ് വാക്‌സിനും

06 SEPTEMBER 2019 04:51 PM IST
മലയാളി വാര്‍ത്ത

പ്രതിരോധ വാക്‌സിനുകള്‍ നിര്‍ബന്ധമായും കുട്ടികള്‍ക്ക് നല്‍കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇതിലൂടെ പലവിധ മാരക രോഗങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കാവുന്നതാണ്. പ്രതിരോധ കുത്തിവയ്പ്പുകള്‍ യഥാസമയം തന്നെ നല്‍കിയാല്‍ രോഗപ്രതിരോധം സാധ്യമാകും. പോളിയോ, ക്ഷയം, ഹെപ്പറ്ററ്റിസ് ബി, ഡിഫ്റ്റീരിയ, വില്ലന്‍ ചുമ, മീസില്‍സ്, റൂബെല്ല തുടങ്ങിയവ വാക്‌സിന്‍ നല്‍കിയതിലൂടെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ചിട്ടയായ പരിപാടികളിലൂടെ കേരളത്തില്‍ നിന്നും പോളിയോ നിര്‍മ്മാര്‍ജനം ചെയ്യാന്‍ കഴിഞ്ഞു. ഇതിന്റെ തുടര്‍ച്ചയായാണ് വയറിളക്ക രോഗങ്ങള്‍ തടയാനായി റോട്ട വൈറസ് വാക്‌സിന്‍ കൂടി ഉള്‍പ്പെടുത്തിയതെന്നും മന്ത്രി വ്യക്തമാക്കി. രോഗപ്രതിരോധ വാക്‌സിനേഷന്‍ പദ്ധതിയില്‍ റോട്ടാവൈറസ് വാക്‌സിന്‍ കൂടി ഉള്‍പ്പെടുത്തുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് സെന്ററില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

വളരെ സാംക്രമിക സ്വഭാവമുള്ള വൈറസാണ് റോട്ട വൈറസ്. കുഞ്ഞുങ്ങളില്‍ വയറിളക്കം ഉണ്ടാക്കുന്നതിന് ഒരു കാരണം റോട്ട വൈറസാണ്. ഇന്ത്യയില്‍ വയറിളക്കം കാരണം ആശുപത്രികളില്‍ പ്രവേശിക്കപ്പെടുന്ന കുഞ്ഞുങ്ങളില്‍ 40 ശതമാനവും റോട്ടാവൈറസ് മൂലമുളള വയറിളക്കം ബാധിച്ചവരാണ്. വയറിളക്കം കാരണം നിര്‍ജ്ജലീകരണം ഉണ്ടാവുകയും ശരിയായ പരിചരണം സമയോജിതമായി നല്‍കിയില്ലെങ്കില്‍ മരണത്തിന് വരെ കാരണമാവുകയും ചെയ്യുന്നു. അതിനാലാണ് കേരളത്തിലും കുട്ടികള്‍ക്ക് നല്‍കുന്ന പ്രതിരോധ മരുന്നുകളില്‍ റോട്ട വൈറസ് വാക്‌സിന്‍ ഉള്‍പ്പെടുത്തുന്നത്. റോട്ടാ വൈറസ് വാക്‌സിന്‍ വായില്‍ കൂടി നല്‍കുന്ന തുളളി മരുന്നാണ്. കുത്തി വയ്പ്പിന്റെ ആവശ്യമില്ല. കുഞ്ഞ് ജനിച്ച് 6, 10, 14 ആഴ്ചകളില്‍ പതിവ് പ്രതിരോധ ചികിത്സാ പട്ടിക പ്രകാരമുളള വാക്‌സിനോടൊപ്പം തന്നെയാണ് ഇതും നല്‍കുന്നത്.

എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത സ്വാഗതം ആശംസിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.പി. പ്രീത, സി.ഡി.സി. ഡയറക്ടര്‍ ഡോ. ബാബു ജോര്‍ജ്, ഐ.എം.എ. സംസ്ഥാന സെക്രട്ടറി ഡോ. എന്‍. സുള്‍ഫി, ഐ.എ.പി. പ്രതിനിധി ഡോ. ഐ. റിയാസ് എന്നിവര്‍ സംസാരിച്ചു. ചൈല്‍ഡ് ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ ഡോ. ശ്രീഹരി നന്ദി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (26 minutes ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (44 minutes ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (52 minutes ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (56 minutes ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (1 hour ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (1 hour ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (1 hour ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (1 hour ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (2 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (2 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (2 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (5 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (7 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (7 hours ago)

Malayali Vartha Recommends