മാധ്യമങ്ങളും എക്സിക്യൂട്ടിവും പരാജയപ്പെടുമ്പോള്‍... മരട് ഫ്ലാറ്റിലെ സുപ്രീംകോടതിവിധിയില്‍ പ്രതികരിച്ച് വി.എസ്
മരടിലെ ഫ്ലാറ്റുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയില്‍ പ്രതികരിച്ചിരിക്കുകയാണ് വി എസ് അച്യുതാനന്ദന്. മാധ്യമങ്ങളും എക്സിക്യൂട്ടിവും പരാജയപ്പെടുമ്പോള്‍ ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്ന തീര്‍പ്പാണിത്. വഞ്ചിക്കപ്പെട്ടത് ഫ്ലാറ്റുടമകളാണ്. തടയണ കെട്ടിയും കുന്നിടിച്ചും വയല്‍ നികത്തിയും തീരദേശം നശിപ്പിച്ചും ജനങ്ങളുടെ ആവാസവ്യവസ്ഥ തകര്‍ക്കുന്ന അവിശുദ്ധ കൂട്ടുകെട്ടുകള്‍ക്ക് താക്കീതാണ് മരടിലെ ഫ്ലാറ്റുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെന്ന് വി.എസ്.
എല്ലാ നിയമങ്ങളും ലംഘിച്ച് ഫ്ലാറ്റുകള്‍ കെട്ടിപ്പൊക്കാന്‍ സര്‍ക്കാറിന്റെ പിന്തുണയുണ്ടല്ലോ എന്ന ആശ്വാസത്തിലായിരിക്കണം അവര്‍ ഫ്ലാറ്റുകള്‍ സ്വന്തമാക്കിയത്. നിയമലംഘനത്തിന് കൂട്ടുനിന്നവരെല്ലാം തന്നെയാണ് അവരുടെ നഷ്ടം നികത്തിക്കൊടുക്കേണ്ടതെന്നും വി.എസ് ഫേസ്ബുക്കില്‍ കുറിച്ചു. വിശദ വാദം കേട്ടശേഷമാണ് സുപ്രീംകോടതി ഒരു മാസത്തിനകം ഫ്ലാറ്റുകള്‍ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ടത്.
കഴിഞ്ഞ പ്രളയത്തില്‍ ആവാസം നഷ്ടപ്പെട്ട പാവങ്ങളെ സംബന്ധിച്ചിടത്തോളം സുപ്രീംകോടതി നിരീക്ഷണം വലിയ ആശ്വാസമാണ്. ഇനിയുമൊരു പ്രളയം താങ്ങാന്‍ കേരളത്തിന് കെല്‍പ്പില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചെന്നും വി.എസ് ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha