പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസ്... റിമാന്‍ഡില്‍ കഴിയുന്ന ടി.ഒ സൂരജ് അടക്കം നാല് പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണനയില്‍
റിമാന്‍ഡില്‍ കഴിയുന്ന ടി ഒ സൂരജ് അടക്കം നാല് പ്രതികളുടെ ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസില്‍ രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു. പ്രതികള്‍ക്ക് ഇവരെ അറിയാമെങ്കിലും ആരൊക്കെയാണെന്ന് പറയാന്‍ തയ്യാറാകുന്നില്ല. അതിനാല്‍ പ്രതികളെ ജയിലില്‍ വച്ചായാലും കൂടുതല്‍ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നും വിജിലന്‍സ് ആവശ്യപ്പെട്ടു.പ്രതികള്‍ക്ക് ജാമ്യം നല്കിയാല് രേഖകള്‍ നശിപ്പിക്കുമെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു.
എന്നാല്‍ പ്രതികള്‍ നിരപരാധികളാണെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ഇനിയും സഹകരിക്കാന്‍ തയ്യാറാണെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പ്രതിഭാഗം അഭിഭാഷകരുടെ വാദം.
https://www.facebook.com/Malayalivartha