Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

ഒര്‍ജിനലിനെ വെല്ലുന്ന വ്യാജ ആന്റി ബയോട്ടിക്കുകള്‍ കേരളത്തില്‍ വിറ്റഴിക്കപ്പെടുന്നെന്ന് ഐ.എം.എ സംസ്ഥാന സെക്രട്ടറി ഡോ. സുള്‍ഫി നൂഹു

07 SEPTEMBER 2019 12:20 PM IST
മലയാളി വാര്‍ത്ത

ഒര്‍ജിനലിനെ വെല്ലുന്ന വ്യാജ ആന്റി ബയോട്ടിക്കുകള്‍ കേരളത്തില്‍ വിറ്റഴിക്കപ്പെടുന്നെന്ന് ഐ.എം.എ സംസ്ഥാന സെക്രട്ടറി ഡോ. സുള്‍ഫി നൂഹു. മുന്തിയ കമ്പനികളുടെ മരുന്നുകള്‍ വ്യാജമായി നിര്‍മിച്ചു ഒറിജിനലില്‍നെ വെല്ലുന്ന ഭംഗിയോടെ, ചാരുതയോടെയാണ് വിറ്റഴിക്കപ്പെടുന്നത്. രോഗിക്കോ മരുന്ന് കടക്കാരനോ പോലും അറിയാന്‍ പറ്റാത്ത തരത്തില്‍ ഒര്‍ജിനാലിറ്റിയോട് കൂടി മരുന്നുകള്‍ കടന്നു വരുന്നു. ഇത്തരം മരുന്നുകള്‍ വിപണിയിലേക്ക് ഇറക്കുന്ന ഗൂഡ സംഘങ്ങള്‍ തമിഴ്‌നാട്, ആന്ധ്രപ്രദേശ് ഹിമാചല്‍പ്രദേശ് തുടങ്ങിയ സ്ഥലങ്ങളില്‍ ഉണ്ടെന്നാണ് വിലയിരുത്തലെന്നും അദ്ദേഹം ആരോപിച്ചു.

കുടില്‍ വ്യവസായം പോലെ നിര്‍മിക്കപ്പെടുന്ന ഇത്തരം മരുന്നുകള്‍ തിരിച്ചറിയാന്‍ പ്രയാസമായതിനാല്‍ ഡിസ്ട്രിബൂഷന്‍ സെന്ററുകളിലേക്കു എത്തുകയും അവിടെ നിന്നു മരുന്ന് കടകളിലേക്ക് എത്തുകയും ചെയ്യുന്നു എന്നുള്ളതാണ് അറിവ്. ഈ മരുന്നുകള്‍ പലപ്പോഴും ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നതിനാലും ആന്റി ബിയോട്ടിക് പോലെ ജീവന്‍ രക്ഷിക്കുന്ന മരുന്നുകള്‍ ആയതിനാല്‍ തന്നെയും മരുന്നുകള്‍ നല്ല നിലവാരമുണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. മരുന്നുകളിലും വ്യാജനെ ഉണ്ടാക്കുന്ന ആ ക്രൂരമായ പ്രവര്‍ത്തിയെ ഉരുക്കു മുഷ്ടി കൊണ്ടു തന്നെ നേരിടണം. അത് വളരെ സങ്കീര്‍ണമായ പ്രശ്‌നമാണ്. കാരണം നേരിടാന്‍ നമുക്ക് ഫലവത്തായ മരുന്ന് പരിശോധന കേന്ദ്രങ്ങളോ സംവിധാനങ്ങളോ ഇല്ല.

സര്‍ക്കാര്‍ തലത്തില്‍ അതു പരിശോധിക്കേണ്ട ഉദ്യോഗസ്ഥരുടെ എണ്ണം വളരെ വളരെ കുറവാണെന്നും ഡോ. സുള്‍ഫി നൂഹു ചൂണ്ടിക്കാട്ടുന്നു. ഈ സ്ഥിയില്‍ ഇത്തരം വ്യാജമരുന്നുകളുടെ ക്വാളിറ്റി മനസിലാക്കുവാനുള്ള ശക്തമായ പരിശോധന സംവിധാനങ്ങള്‍ ഉണ്ടാകണമെന്ന് മാത്രമല്ല മരുന്നുകള്‍ വിറ്റഴിക്ക പെടുന്ന കേന്ദ്രങ്ങളിലും റീറ്റെയ്ല്‍ ഷോപ്പുകളിലും പരിശാധനകള്‍ നിരന്തരം ഉണ്ടാകണം. അതിന് പുറമേ , മരുന്ന് ഡോക്ടര്‍ നല്‍കുന്ന കുറുപ്പടി പ്രകാരമാണെന്ന് രോഗികള്‍ വീണ്ടും ഉറപ്പാക്കണം. കൃത്യമായ ബില്ലും മരുന്ന് കടകളില്‍ നിന്നു വാങ്ങി വയ്ക്കണം. സംശയമുണ്ടെങ്കില്‍ അതു ഡോക്ടറോട് പറയുകയും മരുന്നുകള്‍ മാറ്റുകയും ചെയ്യണം.

ആഹാരം പോലെ വസ്ത്രം പോലെ ഇലക്ട്രോണിക്‌സ് ഉപകരണം പോലെ മരുന്നുകളിലും വ്യാജന്‍ സുലഭമെന്നു തിരിച്ചറിയണം. തിരിച്ചറിയല്‍ കാലത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ സംശയാസ്പദമായി 10 ലക്ഷം രൂപയോളം വിലയുള്ള മരുന്നുകള്‍ കണ്ടെടുത്തതിന് പിന്നാലെയാണ് ഡോ.സുള്‍ഫിയുടെ ഫെയിസ്ബുക്ക് പോസ്റ്റ്. കണ്ടെടുത്ത മരുന്നുകളുടെ വിവരങ്ങള്‍ അതത് സംസ്ഥാനങ്ങളിലെ ഡ്രഗ് കണ്‍ട്രോളര്‍മാര്‍ക്ക് കൈമാറിയിട്ടുണ്ട്. വന്‍കിട കമ്പനികളും ഏജന്‍സികളും വ്യാജ മരുന്നുകളെ കുറിച്ച് സര്‍ക്കാരിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്നായിരുന്നു പരിശോധന. പ്രധാനപ്പെട്ട മരുന്ന് കമ്പികള്‍ക്ക് കേരളത്തില്‍ വിതരണ കേന്ദ്രങ്ങളുണ്ട്. എന്നാല്‍ ഇവര്‍ വില്‍ക്കുന്ന മരുന്നുകള്‍ കോയമ്പത്തൂര്‍, രാജസ്ഥാന്‍, നാഗര്‍കോവില്‍, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് എത്തുന്നത്. കേരളത്തിലെ വിതരണകേന്ദ്രങ്ങളില്‍ മരുന്നുകള്‍ ധാരാളമുണ്ട് താനും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (7 minutes ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (12 minutes ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (28 minutes ago)

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം  (33 minutes ago)

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (7 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (7 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (7 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (8 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (8 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (8 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (8 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (8 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (8 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (8 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (8 hours ago)

Malayali Vartha Recommends