നടുഭാഗം ചുണ്ടന് ഇത് നല്ലകാലം... ചാമ്ബ്യന്‍സ് ബോട്ട് ലീഗിന്റെ രണ്ടാം മത്സരത്തിലും വിജയി നടുഭാഗം ചുണ്ടന്

താഴത്തങ്ങാടി ജലോത്സവത്തിലെ ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ രണ്ടാമത് മത്സരത്തിലും നടുഭാഗം ചുണ്ടന്‍ വിജയിച്ചു. ഒമ്ബത് ചുണ്ടന്‍ വള്ളങ്ങളാണ് മത്സരത്തിന് എത്തിയത്. ഇത്തവണത്തെ നെഹ്‌റു ട്രോഫിയും കരസ്ഥമാക്കിയത് നടുഭാഗം ചുണ്ടന്‍ തന്നെയായിരുന്നു. കാണികളുടെ പ്രതീക്ഷകള്‍ തെറ്റിക്കാതെ കഴിഞ്ഞ തവണയും താഴത്തങ്ങാടി ട്രോഫി നേടിയ നടുഭാഗം ചുണ്ടന്‍ ഇത്തവണയും ജേതാക്കളായി മാറി. പ്രഥമ ചാമ്ബ്യന്‍സ് ലീഗിന്റെ രണ്ടാം മത്സരമായ താഴത്തങ്ങാടി ജലോത്സവത്തിലും വിജയിച്ചതോടെ നടുഭാഗം ലീഗില്‍ ഒന്നാം സ്ഥാനം നില നിര്‍ത്തി. സിബിഎല്ലിലെ മൂന്നാം മത്സരം ഈ മാസം 14ന് ആലപ്പുഴ കരുവാറ്റിലാണ് നടക്കുക.
https://www.facebook.com/Malayalivartha























