Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....

ഒരു പെൺകുട്ടി രാത്രിയില്‍ ഞാന്‍ ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞ് സുശാന്തിനെ വിളിക്കുന്നു; കേവലം 10 പവന്റെ സ്വര്‍ണ്ണത്തിനു വേണ്ടി നിന്നെ ചാവാന്‍ വിട്ട ആ നാറിയുടെ കൂടെ നിനക്ക് ജീവിക്കണം എന്ന് നിനക്കെന്താണ് വാശി; ഇവനെ പോലെയുള്ളവര്‍ക്ക് വേണ്ടി നമ്മള്‍ എന്തിനാണ് സ്വര്‍ണം ഉണ്ടാക്കി കൊടുക്കുന്നത്? ഒരു 10 മിനിറ്റ് പോലും ഇവനൊന്നും വേണ്ടി നി കരയരുത്...

19 SEPTEMBER 2019 04:38 PM IST
മലയാളി വാര്‍ത്ത

വിവാഹം മുടങ്ങാതിരിക്കാന്‍ തൃശൂരിലെ പെണ്‍കുട്ടിക്ക് വേണ്ടി മാരത്തോണ്‍ ലൈവ് നടത്തിയ സാമൂഹിക പ്രവർത്തകനായ സുശാന്ത് നിലമ്പൂരിനെ പ്രശംസിച്ച്‌ മാധ്യമങ്ങളടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.  കഴിഞ്ഞ രാത്രിയാണ് പെണ്‍കുട്ടിയുടെ ഫോണ്‍ കോള്‍ ലഭിച്ചതിനെ തുടര്‍ന്ന് സുശാന്ത് ഫേസ്ബുക് ലൈവില്‍ സ്വര്‍ണം ആവശ്യപ്പെട്ട് വന്നത്. ആദ്യ മണിക്കൂറുകളില്‍ പ്രതികരണം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ സഹോദരിയെ ഫോണില്‍ കണക്‌ട് ചെയ്ത് ലൈവില്‍ കൊണ്ട് വന്നായിരുന്നു സുശാന്തിന്റെ ഫേസ്ബുക്ക് ലൈവ്. 

പെണ്‍കുട്ടി മുറിയുടെ വാതില്‍ പൂട്ടി ഇരിക്കുകയാണെന്നും വീട്ടില്‍ എല്ലാവരും വിഷമത്തിലാണെന്നും സഹോദരി ലൈവില്‍ പറഞ്ഞു. സഹോദരി വിവാഹവീട്ടിലെ അവസ്ഥ വിശദീകരിച്ചതോടെ പലര്‍ക്കും സുശാന്ത് പറയുന്നത് സത്യമാണെന്ന് ബോധ്യമായി. നാലു മണിക്കൂറിനുള്ളില്‍ ഒന്നരലക്ഷം രൂപ സ്വര്‍ണം വാങ്ങാനായി സുശാന്തിന്റെ അകൗണ്ടിലേക്കെത്തി. പത്ത് പവന്‍ സ്വര്‍ണം സമാഹരിക്കുകയായിരുന്നു സുശാന്തിന്റെ ലക്ഷ്യം. ഇതിനിടെ, ഉറക്ക ക്ഷീണത്തില്‍ ലൈവ് ചെയ്ത സുശാന്തിന് ഭക്ഷണവുമായി ഒരു കുടുംബമെത്തി. പുലര്‍ച്ചെ നാല് മണിക്ക് ലൈവ് നിർത്തുമ്പോൾ മൂന്ന് ലക്ഷം രൂപയായിരുന്നു കിട്ടിയത്.

എന്നാല്‍ സ്ത്രീധനം ചോദിക്കുകയോ കൊടുക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്നത് ക്രിമിനല്‍ കുറ്റമായി നിലനില്‍ക്കെയാണ് ഇത്തരത്തില്‍ സ്ത്രീധനം നല്‍കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നത്. ഇതു ചൂണ്ടിക്കാട്ടി ചിലര്‍ രംഗത്തെത്തി. സ്വര്‍ണം നല്‍കിയാല്‍ തല്‍ക്കാലം ആശ്വാസം കിട്ടും..എന്നാല്‍ ആ ചെറുപ്പക്കാരന്റെ ദുഷിച്ച കുടല്‍ പോലത്തെ മനസ് അവളില്‍ ഈ അവസ്ഥ ഇനിയും സൃഷ്ടിക്കുമെന്നാണ് അഖില്‍ കോട്ടത്താല പറയുന്നത്.

അഖിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സുശാന്ത് നിലമ്ബൂര്‍ ഒരു പെണ്കുട്ടിക്ക് വേണ്ടി സ്വര്‍ണം സ്വരൂപിച്ചു കൊടുക്കാന്‍ ലൈവ് ഇട്ടതില്‍ തെറ്റൊന്നും ഇല്ല.. സുശാന്തിന്റെ ചിന്തകളില്‍ അതാണ് ശെരി.. പക്ഷെ മലയാള മനോരമ ആ വാര്‍ത്തയെ ഏറ്റെടുത്തു പ്രോത്സാഹിപ്പിക്കുമ്പോൾ സത്യത്തില്‍ എന്തിനെയാണ് നിങ്ങള്‍ ഈ സമൂഹത്തില്‍ പ്രോത്സാഹിപ്പിക്കുന്നത്..? സുശാന്ത് ചെയ്ത നല്ല കാര്യത്തെയാണ് നിങ്ങള്‍ പ്രചരിപ്പിച്ചതെങ്കില്‍ ഞാനും അഭിനന്ദിക്കുന്നു.. പക്ഷെ ഭാവിയില്‍ സമൂഹം ചെയ്യേണ്ട ഉദാത്ത കാര്യങ്ങളുടെ കൂട്ടത്തില്‍ ഈ പ്രവര്‍ത്തി കൂടി തുടരണം കേരളത്തില്‍ എല്ലാവര്‍ക്കും ഇതൊരു മാതൃക ആണ് എന്ന നിലയില്‍ ആണ് ഈ പ്രചാരണമെങ്കില്‍ അതിനോട് തീരെ യോജിപ്പില്ല.. നിങ്ങള്‍ നിങ്ങളുടെ സമാന്യബുദ്ധിയെ പണയം വെച്ചിരിക്കുന്നു എന്നെ പറയാന്‍ കഴിയു..
എന്തെന്നാല്‍..

ഒരു പെൺകുട്ടി രാത്രിയില്‍ ഞാന്‍ ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞു രാത്രിയില്‍ സുശാന്തിനെ വിളിക്കുന്നു.. കാരണം കേട്ടപ്പോള്‍ ആണ് കൂടുതല്‍ ഞെട്ടുന്നത്.. സ്വാഭാവികമായി മറ്റൊന്നും ആലോചിച്ചിക്കാന്‍ സുശാന്ത് നിന്നു കാണില്ല അയാള്‍ തനിക്കറിയാവുന്ന രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് നീക്കി..അതായത് ആ കുട്ടി സുശാന്തിനെ വിളിക്കുന്നതിന്‌ മുന്‍പ് അവളെ കെട്ടാന്‍ ഇരുന്ന വ്യക്തിയെ വിളിച്ചിരുന്നോ എന്ന് അറിയണം.. അങ്ങനെ വിളിച്ച ശേഷം അവന്‍ സ്വര്‍ണം ഇല്ല എങ്കില്‍ നിന്നെ വേണ്ട എന്ന് പറഞ്ഞപ്പോള്‍ അവള്‍ സുഷാന്തിനെ വിളിച്ചതാണോ എന്നറിയണം..

സുശാന്തിന്റെ സ്ഥാനത്ത് ഞാന്‍ ആയിരുന്നെങ്കില്‍ ഇപ്രകാരം പറഞ്ഞേനെ..'മോളെ നി വിഷമിക്കണ്ട..ഞാന്‍ അവനോടു സംസാരിക്കാം..' മറുതലയക്കല്‍ 'വേണ്ട ചേട്ടാ അയാള്‍ കേള്‍ക്കില്ല സ്വര്‍ണം കിട്ടിയില്ല എങ്കില്‍ എന്നെ വേണ്ട എന്നാണ് അയാള്‍ പറയുന്നത്..ഈ കല്യാണം നടന്നില്ലെങ്കില്‍ ഞാന്‍ ചത്തു കളയും..'ചേട്ടന്‍ എന്നെ സഹായിക്കാന്‍ പറ്റുമെങ്കില്‍ സഹായിക്കു ഞാന്‍ കാല് പിടിക്കാം..''

കേവലം 10 പവന്റെ സ്വര്‍ണ്ണത്തിനു വേണ്ടി നിന്നെ ചാവാന്‍ വിട്ട ആ നാറിയുടെ കൂടെ നിനക്ക് ജീവിക്കണം എന്ന് നിനക്കെന്താണ് വാശി…ഇവനെ പോലെയുള്ളവര്‍ക്ക് വേണ്ടി നമ്മള്‍ എന്തിനാണ് സ്വര്‍ണം ഉണ്ടാക്കി കൊടുക്കുന്നത്..ഒരു 10 മിനിറ്റ് പോലും ഇവനൊന്നും വേണ്ടി നി കരയരുത്.. ഇന്ന് നിനക്കു ഞാന്‍ സ്വര്‍ണം ഉണ്ടാക്കി തന്നാല്‍ നാളെയില്‍ ഇവനെ പോലെയുള്ള നാറികള്‍ ഇനിയും വരും.. ഈ രാത്രി ദൈവം നിന്നെ രക്ഷിച്ചതായി കണ്ടാല്‍ മതി..10 അല്ല 20 പവന്‍ നിനക്ക് തരാം പക്ഷെ അത് ഇവനെ പോലെയുള്ളവന്റെ കൂടെ ജീവിക്കാന്‍ വേണ്ടി ആവരുത്..നാളെ ഈ 10 പവന്‍ തീര്‍ന്നാല്‍ അവന്‍ നിന്നെ കൊണ്ടു പോയി വില്‍ക്കില്ല എന്ന് എന്താണുറപ്പു.. നി ആലോചിച്ചു നോക്കൂ..എടി കരഞ്ഞു ചാവുന്ന പെണ്ണിന്റെ കാലമല്ല ഇത്‌ ..നി എന്റെ കൂടെ ലൈവില്‍ വാ നമുക്കിത് സമൂഹത്തോട് പറയാം…സ്വർണത്തിനും പണത്തിനും വേണ്ടി ഒരു പെണ്ണിന്റെ ജീവന് വില പറഞ്ഞ ഇവന്‍ ഇനി ആരെയും കെട്ടരുത്..

ഇവന്‍ മാത്രമല്ല ഇവനെ പോലെ ചിന്തിക്കുന്ന ഒരു പരമ നാറികളും ഇനി കെട്ടരുത്.. അത് കൊണ്ട് നി കരയരുത്..നിന്നെ സ്വീകരിക്കാന്‍ ആണത്തവും ആര്‍ജവവും ഉള്ള ചങ്ക് ചുള്ളന്മാരുടെ നാടാണ് നമ്മുടേത് ഇപ്പോള്‍ നി ലൈവില്‍ വന്നാല്‍ നാളെ നിന്റെ കല്യാണം നടക്കും..നിന്നിലൂടെ കേരളം മാറുന്നെങ്കില്‍ അതിലും വലിയ അഭിമാനം തനിക്കുണ്ടോ..? സ്വര്‍ണ്ണത്തേക്കാള്‍ വലുതാണ് പെണ്ണിന്റെ മാനം എന്ന് ചില നാറികള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു..'

'അതല്ല നിനക്കു സ്വര്‍ണം മതി എങ്കില്‍ നിയും അവനും കൂടി ചേര്‍ന്ന് നടത്തുന്ന പ്ലാന്‍ ആയി മാത്രമേ എനിക്കിതിനെ കാണാന്‍ പറ്റൂ.. ഇന്ന് ഞാന്‍ നിനക്കു സ്വര്‍ണം തന്നു കെട്ടിച്ചാല്‍ നാളെയില്‍ എന്റെ സഹോദരിമാരോട് ഞാന്‍ ചെയ്യുന്ന ഏറ്റവും വലിയ ക്രൂരത ആയി പോകും മോളെ ഈ പണി..സ്വര്‍ണം അല്ല ജീവിതം നല്‍കാന്‍ ഞാന്‍ നിനക്കൊപ്പം നിക്കാം.. നി ഒരു 10 മിനിറ്റ് ആലോചിക്കു..വേസ്റ്റ് വാരാന്‍ വരുന്നവന്‍ നമ്മള്‍ കൊടുക്കുന്ന പണം പോര എന്ന് പറഞ്ഞു ഡിമാന്‍ഡ് ചെയ്യുന്നത് പോലെയല്ല കല്യാണം.. പെണ് സുഗന്ധം പരത്തുന്നവള്‍ ആണ് എന്ന് സമൂഹം തിരിച്ചറിയട്ടെ.. നി ആലോചിക്കു.. എന്നിട്ട് എന്നെ വിളിച്ചോളൂ….'

ഞാന്‍ എന്തിനിത് പറഞ്ഞു എന്ന് വെച്ചാല്‍ പലപ്പോഴും നമ്മള്‍ പ്രോത്സാഹിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും കൃത്യമായ ശെരികളെ അല്ല…ചില കാര്യങ്ങള്‍ ഫോണില്‍ വിളിച്ചു അഭിനന്ദിക്കാം..ചിലത് നേരില്‍ ചെന്നു കണ്ടു അഭിനന്ദിക്കാം..മറ്റ്‌ ചിലത് സോഷ്യല്‍ മീഡിയ പോസ്റ്റ് ചെയ്തും അഭിനന്ദിക്കാം.. ഇത്തരം അഭിനന്ദനങ്ങള്‍സമൂഹത്തിനു മാതൃക ആയി മാറണം.. അവിടെയാണ് ഞാന്‍ എന്റെ ചിന്തകള്‍ പങ്ക് വെച്ചത്.. സുശാന്ത് ചെയ്തത് സുശാന്തിന്റെ മാത്രം ശെരിയാണ്..അതൊരിക്കലും സമൂഹം ഏറ്റെടുക്കേണ്ട ശെരിയല്ല.. തള്ളിക്കളയേണ്ട ഒരു പ്രവര്‍ത്തി മാത്രമാണ്..

കുടലില്‍ അസുഖം ഉണ്ടെങ്കില്‍ നാവില്‍ പുണ്ണ് വരും..ചികിത്സ നാവിനു നല്‍കിയാല്‍ തത്കാലം ആശ്വാസം കിട്ടും..2 ദിവസം കഴിയുമ്ബോള്‍ വീണ്ടും രോഗം വരും… അവിടെയാണ് കുടലിലെ പ്രശ്നം ആണ് രോഗത്തിന് കാരണം എന്ന് കണ്ടെത്തുന്നവര്‍ വിജയിക്കുന്നത്.. പക്ഷെ സമൂഹം നാവിന് മരുന്ന് നല്കിയവനെ പ്രശംസിച്ചു വലിയ ആള്‍ ആക്കിയാല്‍ അയാള്‍ ചികിത്സ തുടര്‍ന്ന് കൊണ്ടേയിരിക്കും..ഇവിടെ നാവ്(സ്വര്‍ണം) പെണ്കുട്ടിയുടെ വിഷമവും ..കുടല്‍ ചെറുപ്പക്കാരന്റെ മനസും ആണ്..നാളെ ..

സ്വര്‍ണം നല്‍കിയാല്‍ തല്‍ക്കാലം ആശ്വാസം കിട്ടും..എന്നാല്‍ ആ ചെറുപ്പക്കാരന്റെ ദുഷിച്ച കുടല്‍ പോലത്തെ മനസ് അവളില്‍ ഈ അവസ്‌ഥ ഇനിയും സൃഷ്ടിക്കും.. ആലോചിച്ചിക്കു..ചിന്തിക്കു…

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തുണ്ടായ 2 റോഡപകടങ്ങളില്‍ 4 യുവാക്കള്‍ക്കു ദാരുണാന്ത്യം  (2 hours ago)

പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍; സൂംബ ടീമിനോടൊപ്പം നൃത്തം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്  (3 hours ago)

മധ്യപ്രദേശില്‍ മലിനജലം കുടിച്ച് മരിച്ചവരില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും  (3 hours ago)

ഡിജെ പാര്‍ട്ടിക്കിടെ പൊലീസും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം  (3 hours ago)

അടൂര്‍ പ്രകാശിന്റെ ആരോപണം വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (3 hours ago)

രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ റൂട്ട് പ്രഖ്യാപിച്ചു  (3 hours ago)

ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിനുകള്‍ 2027 മുതല്‍ ഓടിത്തുടങ്ങും  (4 hours ago)

കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇറാനില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു  (4 hours ago)

ക്ഷേത്രത്തിലെ പ്രസാദത്തില്‍ ഒച്ചിനെ കണ്ടെത്തിയെന്ന ആരോപണം: അന്വേഷണം ആരംഭിച്ച് പൊലീസ്  (4 hours ago)

ഗോവയില്‍ അവധിക്കാലം ആഘോഷിച്ച് സാറാ തെന്‍ഡുല്‍ക്കര്‍  (4 hours ago)

ശബരിമല സ്വര്‍ണപ്പാളി കേസ് : മുഖ്യമന്ത്രിയുടെ ഓഫിസ് ഒരു തരത്തിലുള്ള ഇടപെടലും നടത്തുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍  (5 hours ago)

സിസിടിവി ക്യാമറകള്‍ തകര്‍ത്തിട്ടും രക്ഷയില്ല: മട്ടന്നൂരിലെ കള്ളനെ കയ്യോടെ പൊക്കി പൊലീസ്  (5 hours ago)

ഭക്ഷണം നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് യുവാക്കള്‍ കാട്ടിക്കൂട്ടിയത്  (5 hours ago)

മൈക്കിന് മുന്നില്‍ മാത്രം വന്നുനിന്നിട്ട് ഒരു കാര്യവുമില്ല; വര്‍ഷത്തില്‍ ഒരിക്കലെങ്കിലും മന്ത്രി സര്‍ക്കാര്‍ ആശുപത്രികളില്‍ ഒന്ന് സന്ദര്‍ശനം നടത്തണം; ആശുപത്രിക്കും ആരോഗ്യവകുപ്പിനുമെതിരെ ആരോപണവുമായി കു  (5 hours ago)

എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ടറടക്കം 7 പേര്‍ പിടിയില്‍  (6 hours ago)

Malayali Vartha Recommends