സംസ്ഥാന സർക്കാരിന്റെ കലണ്ടറിന് ഇത്തവണ റെക്കോഡ് വിൽപന...

സംസ്ഥാന സർക്കാരിന്റെ കലണ്ടറിന് ഇത്തവണ റെക്കോഡ് വിൽപന.അച്ചടിച്ച 2.96ലക്ഷം കലണ്ടറിൽ 1.72 ലക്ഷവും വിറ്റുതീർന്നു. ഇതോടെ പത്തുലക്ഷം കൂടി അധികം അച്ചടിക്കാനാണ് നിർദ്ദേശമുള്ളത്.
കഴിഞ്ഞ വർഷം 1.65 ലക്ഷം കലണ്ടറാണ് വിറ്റുപോയത്.ഒരു കലണ്ടറിന് ഡിപ്പോയിൽ 40ഉം പുറത്ത് 45രൂപയുമാണ് വില. മിഷൻ സമുദ്ര പശ്ചാത്തലമാക്കിയുള്ള നീല കലണ്ടറാണ് ഇത്തവണ സർക്കാർ പുറത്തിറക്കിയത്. ഒക്ടോബർ 23ന് വിൽപന തുടങ്ങി രണ്ടാഴ്ചക്കുള്ളിൽ തന്നെ വമ്പൻ വിൽപനയാണ് കിട്ടിയത്. 1,72,836 കലണ്ടറുകൾ വിറ്റഴിഞ്ഞു. ഇതിൽ 1,57,226 എണ്ണം നേരിട്ട് വിറ്റതാണ്. 15,610 എണ്ണം സൗജന്യമായി വിതരണം ചെയ്തു.
ഇതുവരെ വിവിധ ഡിപ്പോകളിലായി 2,96,000 കലണ്ടറുകൾ എത്തിച്ചതിൽ 1,23,164 എണ്ണം മാത്രമാണ് ഇനി സ്റ്റോക്കുള്ളത്. ഒടുവിലത്തെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ കലണ്ടറുകൾ വിറ്റഴിച്ചത് തിരുവനന്തപുരത്തെ ജി.സി.പി പബ്ലിക്കേഷൻ വഴിയാണ്. ജില്ലാ ഫോറം സ്റ്റോറുകളിൽ ഒന്നാമത് എറണാകുളമാണ്.
"
https://www.facebook.com/Malayalivartha
























