Widgets Magazine
04
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൂടത്തായ് കൊലപാതക പരമ്പരയിലെ ജോളിയുടെ വെളിപ്പെടുത്തല്‍ ജോളിക്ക് പെണ്‍കുട്ടികളോട് വെറുപ്പ്; നിരവധി തവണ ഗര്‍ഭഛിദ്രം നടത്തിയെന്നും മൊഴി... ജോളിയുടെ പെരും നുണകള്‍ ഓരോന്നായി പൊളിഞ്ഞതിനുപിന്നാലെ ഇപ്പോള്‍ വരുന്ന ഈ വെളിപ്പെടുത്തല്‍ കേരള മനസാക്ഷിയെ ഞെട്ടിക്കുന്നു

08 OCTOBER 2019 10:12 AM IST
മലയാളി വാര്‍ത്ത

കൂടത്തായിയിലെ സൈലന്‍ഡ് കില്ലറായ ജോളി ഓരോ ദിവസം കഴിയുന്തോറും ജനങ്ങളുടെ മനസ്സില്‍ ലോകത്തിലെ തന്നെ ഏറ്റവും വൃത്തികെട്ട ഒരു സ്ത്രീയായി മാറിക്കൊണ്ടിരിക്കുകയാണ്, ജോളിയുടെ പെരും നുണകള്‍ ഓരോന്നായി പൊളിഞ്ഞതിനുപിന്നാലെ ഇപ്പോള്‍ വരുന്ന ഈ വെളിപ്പെടുത്തല്‍ കേരള മനസാക്ഷിയെ തന്നെ ഞെട്ടിപ്പിക്കുന്നതാണ്, പെണ്‍കുട്ടികളോട് തനിക്ക് വെറുപ്പായിരുന്നുവെന്നും ആദ്യഭര്‍ത്താവ് റോയ് തോമസിന്റെ സഹോദരി റെഞ്ചിയുടെ മകളെ കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്നും കൂടത്തായ് കൊലപാതക പരമ്പരയിലെ ജോളിയുടെ വെളിപ്പെടുത്തല്‍. ചോദ്യം ചെയ്യലിനിടെയാണ് പെണ്‍കുട്ടികളോട് വെറുപ്പായിരുന്നുവെന്ന് ജോളി മൊഴി നല്‍കിയത്. ഇവര്‍കൂടുതല്‍ സമയംവും ചെലവിട്ടിരുന്നത് ആണുങ്ങളോടായിരുന്നു, മാത്രമല്ല ജോളി രണ്ടിലേറെ തവണ ഗര്‍ഭഛിദ്രം നടത്തിയിരുന്നതായും പോലീസ് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടികളായത് കൊണ്ടാണോ ജോളി ഗര്‍ഭഛിദ്രം നടത്തിയത് എന്ന കാര്യം പോലീസ് അന്വേഷിച്ചു വരികയാണ്. ജോളി ഗര്‍ഭഛിദ്രം നടത്തിയ ക്ലിനിക്കില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തും. അന്വേഷത്തില്‍ ലഭിച്ച കൂടുതല്‍ വിവരങ്ങള്‍ ജോളിയുടെ വഴിവിട്ടുള്ള ജീവിതത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന നിഗമനത്തിലാണ് പോലീസ്.

അതീവ സങ്കീര്‍ണമായ ജീവിതം നയിച്ച ഒരാളായിരുന്നു ജോളിയെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. പെണ്‍കുട്ടികളോട് വെറുപ്പ് പുലര്‍ത്തിയിരുന്ന പ്രത്യേക മാനസികാവസ്ഥയായിരുന്നു ജോളിയ്ക്കുണ്ടായിരുന്നത്. റെഞ്ചിയുടെ മകളുടെ വായില്‍ നിന്ന് നുരയും പതയും വന്ന സാഹചര്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ പെണ്‍കുട്ടിയേയും ജോളി കൊല്ലാന്‍ ശ്രമിച്ചതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. അതേ സമയം ഏറെ ഇഷ്ടത്തോടെയാണ് ജോളിയെ താന്‍ വിവാഹം കഴിച്ചതെന്നും എന്നാല്‍ വിവാഹശേഷം ആ ഇഷ്ടം ഒരു ശതമാനമായി കുറഞ്ഞുവെന്നും ജോളിയുടെ ഭര്‍ത്താവ് ഷാജു വെളിപ്പെടുത്തി. ഷാജുവിനെ അന്വേഷണസംഘം കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ഷാജു കുടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയത്. ദിവസം ഒരുപാട് ഫോണ്‍കോളുകള്‍ ജോളി ചെയ്യുമായിരുന്നുവെന്നും അതിനെ കുറിച്ചുള്ള ചോദ്യം ചെയ്യലുകളെ ജോളി അവഗണിച്ചിരുന്നുവെന്നും ഷാജു പറഞ്ഞു.

വിവാഹശേഷമുള്ള ജീവിതത്തില്‍ ജോളിയുടെ നടപടികളും രീതികളും ശരിയായ തരത്തിലായിരുന്നില്ലെന്നും കുടുംബത്തിന്റെ അഭിമാനമോര്‍ത്തിട്ടാണ് പുറത്ത് പറയാതിരുന്നതെന്നും ഷാജു പറഞ്ഞു. കൊലപാതകങ്ങളില്‍ തനിക്ക് പങ്കില്ലെന്നും ഷാജു മൊഴി നല്‍കിയിരുന്നു. ജോളിയ്ക്ക് ഒരുപാട് പേരുമായി ബന്ധമുണ്ടായിരുന്നതായും ഷാജു പറഞ്ഞു.

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താമരശ്ശേരി ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്  (4 hours ago)

മാളവ്യ നഗറിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ ഹോട്ടലുടമ അറസ്റ്റില്‍  (4 hours ago)

ഗുവാഹത്തിയില്‍ 15 വയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ 5 പേര്‍ അറസ്റ്റില്‍  (4 hours ago)

മാനന്തവാടിയില്‍ യുവതിയുടെ മരണത്തില്‍ ഭര്‍ത്താവിനെതിരെ കുടുംബം  (4 hours ago)

സ്റ്റാറ്റസോ, പണമോ, പദവിയോ നോക്കിയട്ടല്ല പൊലീസ് പ്രവര്‍ത്തിക്കാന്‍ പോകുന്നത്; ഇന്നോട് കൂടി ലഹരി കച്ചവടം നിര്‍ത്തുന്നതാണ് നല്ലതെന്ന് ചെന്നിത്തല  (5 hours ago)

മാളവ്യ നഗറിലെ തീപിടിത്തത്തില്‍ മരച്ച 21 പേരില്‍ 18 പേരും വിദേശികള്‍ : അന്വേഷണം ആരംഭിച്ച ഫയര്‍ഫോഴ്‌സ് ഗുരുതര നിയമലംഘനങ്ങളാണ് കണ്ടെത്തിയത്  (5 hours ago)

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അവലോകനം; ധവളപത്രം നാളെ നിയമസഭയില്‍  (5 hours ago)

പാച്ചല്ലൂര്‍ സുകുമാരന്‍ സ്മാരക വിദ്യാഭ്യാസ പുരസ്‌കാരം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ വന്‍ വിജയം; ഓപ്പറേഷന്‍ തൂഫാനില്‍ സാമ്പത്തിക സ്രോതസ്സും പരിശോധനയില്‍  (5 hours ago)

ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ കടുത്ത നടപടിയുമായി കുവൈറ്റ്  (5 hours ago)

സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ യാത്രയെന്ന് മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍  (5 hours ago)

അന്‍സിബയുടെ പരാതി അന്വേഷിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ച് താര സംഘടനയായ അമ്മ  (6 hours ago)

റെയില്‍വേ ജീവനക്കാരെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരായി പരിഗണിക്കണമെന്ന് സുപ്രീംകോടതി  (9 hours ago)

ഓട്ടോറിക്ഷയില്‍ കളിക്കുന്നതിനിടെ വാഹനം ഓണ്‍ ആയി ; വണ്ടിയുമായി നാലുവയസുകാരി കിണറ്റില്‍ വീണു  (9 hours ago)

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം  (9 hours ago)

Malayali Vartha Recommends