Widgets Magazine
09
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരില്‍ ഗ്യാസ് ചോര്‍ന്ന് വീട്ടില്‍ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായ സംഭവം...ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു


ഐ ബി ഉദ്യോഗസ്ഥ പേട്ട റെയില്‍വേ ട്രാക്കില്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം... ഐ ബി ഉദ്യോഗസ്ഥന്‍ സുകാന്തിന്റെ റിമാന്റ് 22 വരെ നീട്ടി ജയിലിലേക്ക് തിരിച്ചയച്ചു സുകാന്തിന് ജാമ്യമില്ല


രാജ്യത്ത് സംയുക്ത തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി...


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി


ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...

കേരള മെഡിക്കോ ലീഗല്‍ പ്രോട്ടോക്കോള്‍ ഫോര്‍ സര്‍വയ്വര്‍ ഓഫ് സെക്സ്വല്‍ ഒഫന്‍സസ് 2019: ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രകാശനം ചെയ്തു

09 OCTOBER 2019 02:08 PM IST
മലയാളി വാര്‍ത്ത

മനുഷ്യ വംശത്തിലെ ഏറ്റവും ഹീനമായ കുറ്റകൃത്യം ലൈംഗിക അതിക്രമങ്ങളാണ്. ഈ ദുരനുഭവത്തിലൂടെ കടന്നു പോകുന്നവക്ക് ജീവിതകാലം മുഴുവന്‍ മനോവിഷമം ഉണ്ടാക്കുന്ന നീചവും നിന്ന്യവുമായ ഒരു പ്രവൃത്തിയായാണ് ഇതിനെ എക്കാലവും കണക്കാക്കിയിട്ടുളളത്. ഇരയാക്കപ്പെടുന്നവരില്‍ 99 ശതമാനത്തിലധികയും സ്ത്രീകളും കുട്ടികളുമാണെന്നത് ഇതിന്റെ ഗൗരവും വര്‍ദ്ധിപ്പിക്കുന്നു. ഇതെല്ലാം കൊണ്ടുതന്നെ ഈയൊരു കുറ്റകൃത്യം ആവര്‍ത്തിക്കപ്പെടാത്ത വിധം അമര്‍ച്ച ചെയ്യേണ്ടതും ഇരയാക്കപ്പെടുന്നവര്‍ക്ക് സമഗ്രമായ നീതി ഉറപ്പാക്കേണ്ടതും രാജ്യത്തിന്റെ ഉത്തവാദിത്വമാണ്. ശരിയായ രീതിയിലുളള മെഡിക്കോ ലീഗല്‍ പരിശോധനകള്‍ നടത്തി തെളിവുകള്‍ ശേഖരിക്കുന്നതിലൂടെ മാത്രമേ കുറ്റവാളികള്‍ക്ക് മതിയായ ശിക്ഷ ഉറപ്പുവരുത്താന്‍ കഴിയുകയൂളളൂ. അതോടൊപ്പം പ്രധാന്യമുളളതാണ് അതിജീവിതര്‍ക്ക് ശാരീരികവും മാനസികവുമായ വൈദ്യസഹായം ഉറപ്പുവരുത്തുകയും നഷ്ടപരിഹാരമുള്‍പ്പെടെയുളള പുനഃരധിവാസം ഉറപ്പാക്കുകയും ചെയ്യുക എന്നത്. മാറിയ ലോകത്ത് സമഗ്രമായ പരിചരണവും സുരക്ഷയും അതിജീവിതര്‍ക്ക് നല്‍കുന്നതിനാകണം പ്രഥമ പരിഗണന എന്നത് അംഗീകരിക്കപ്പെട്ട വസ്തുതയാണ്.

ലൈംഗിക അതിക്രമങ്ങളിലെ അതിജീവിതര്‍ ഭൂരിഭാഗവും നിയമ നിയമപാലന സംവിധാനവുമായി ബന്ധപ്പെടുന്നതിന്റെ ആദ്യ സമ്പര്‍ക്കബിന്ദു പലപ്പോഴും ആശുപത്രികള്‍ ആയിരിക്കും. പരിചരണവും തെളിവു ശേഖരണവും തുടങ്ങുന്നത് ഭൂരിഭാഗം കേസുകളിലും ആശുപത്രികളില്‍ നിന്നാണെന്നത് ഇതില്‍ നിന്നുതന്നെ വ്യക്തമാണ്. അതുകൊണ്ട് തെളിവു ശേഖരണത്തെയും സമഗ്ര പരിചരണത്തെയും സംബന്ധിച്ച് വ്യക്തവും കൃത്യവുമായ മാനദണ്ഡങ്ങള്‍ ഉണ്ടാകേണ്ടത് അത്യാവശ്വമാണ്. ഈയൊരു ഉദ്ദേശത്തോടുകൂടിയാണ് കേരള സര്‍ക്കാര്‍ പുതിയ ''കേരള മെഡിക്കോ ലീഗല്‍ പ്രോട്ടോക്കോള്‍ ഫോര്‍ സര്‍വയ്വര്‍ ഓഫ് സെക്സ്വല്‍ ഒഫന്‍സസ് 2019'' പുറത്തിറക്കുന്നത്.

ലോഗാരോഗ്യ സംഘടനയും കേന്ദ്ര സര്‍ക്കാരും ഇതു സംബന്ധമായി പുറത്തിറക്കിയ മാര്‍ഗരേഖകള്‍ക്ക് അനുസൃതമായാണ് 2015 ല്‍ കേരള സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഒരു മാര്‍ഗരേഖ പുറത്തിറക്കിയത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ മേഖലയുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട സുപ്രീംകോടതി പുറപ്പെടുവിച്ച ചില നിര്‍ദ്ദേശങ്ങളുടെയും നിയമത്തില്‍ വരുത്തിയ ഭേദഗതികളുടെയും അടിസ്ഥാനത്തില്‍ മാനദണ്ഡങ്ങള്‍ പുനര്‍ നിര്‍ണ്ണയിക്കേണ്ടത് ആവശ്യമായിവന്നു. ഇന്ന് രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങള്‍ക്ക് 100 ശതമാനവും അനുസൃതമായിത്തന്നെയാണ് ഇതിലെ വ്യവസ്ഥകള്‍ എല്ലാം രൂപ കല്‍പ്പന ചെയ്തിരിക്കുന്നത്.

ലിംഗനീതിയുമായി ബന്ധപ്പെട്ട് ഒരു പിഴയും ഉണ്ടാകരുതെന്നുളള നിഷ്‌കര്‍ഷയിന്‍മേല്‍ രാജ്യത്തെ വിവിധ വനിതാ സംഘടനയുമായി വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇതിലെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്. തെളിവുശേഖരണം ഫലപ്രദമായി നടത്തുന്നതിന് അതുമായി ബന്ധപ്പെട്ട എല്ലാ മേഖലകളില്‍ നിന്നും ഉളള വിദഗ്ദധര്‍ പലവട്ടം നടത്തിയ ചര്‍ച്ചകളും ഈ പ്രോട്ടോക്കോള്‍ രൂപീകരിക്കുന്നതിന് അടിസ്ഥാനമായിട്ടുണ്ട്.

ഈ പ്രോട്ടോക്കോളിലെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഏറ്റവുമധികം ഉന്നല്‍ നല്‍കുന്നത് അതിജീവിതര്‍ക്ക് ആശ്വാസം നല്‍കുന്നതിന് തന്നെയാണ്. ആശുപത്രികളില്‍ വേണ്ട അടിസ്ഥാന സൗകര്യങ്ങളെ സംബന്ധിച്ചും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സേവനം ഉറപ്പാക്കുന്നതിനെ സംബന്ധിച്ചും സര്‍വ്വോപരി അതിജീവിതര്‍ക്ക് സ്വകാര്യതയും സംരക്ഷണവും ആശ്വാസവും ഉറപ്പാക്കുന്നതിനെ സംബന്ധിച്ചും ഉളള വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം യാതൊരു വീഴ്ചയും വരാതെ നടപ്പാക്കാനുളള ചുമതല ആശുപത്രി മേലധികാരിക്കാണ് നല്‍കിയിരിക്കുന്നത്. അതിജീവിതരോട് സഹാനുഭൂതിയോടെ ഇടപെടുന്നതിനെ സംബന്ധിച്ചും സ്നേഹപൂര്‍ണമായ പരിചരണം നല്‍കുന്നതിനെ സംബന്ധിച്ചും ആശുപത്രിയിലെ ഡോക്ടര്‍മാരുള്‍പ്പടെ എല്ലാ ജീവനക്കാര്‍ക്കും വ്യക്തമായ അവബോധം നല്‍കാനുളള ചുമതലയും ആശുപത്രി മേലധികാരിക്കു തന്നെയായിരിക്കും.


സമഗ്രമായ മെഡിക്കോ ലീഗല്‍ പരിശോധനയും തെളിവുശേഖരണവും, അതിജീവിതരുടെ ബുദ്ധിമുട്ട് പരമാവധി കുറച്ച്, എങ്ങിനെ നടത്തണമെന്നതിനെ സംബന്ധിച്ച കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഈ പ്രോട്ടോക്കോളില്‍ നല്‍കിയിട്ടുണ്ട്. ലൈംഗീകാതിക്രമ കേസുകളില്‍ വിശദമായ പരിശോധനകള്‍ പലപ്പോഴും അതിജീവിതര്‍ക്ക് വളരെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു എന്നത് പലപ്പോഴും ഉയര്‍ന്നു വരുന്നൊരു പരാതിയാണ്. വലിയൊരു ഭാഗം കേസുകളും അതിക്രമം നടന്ന് ഒരാഴ്ചയിലധികം പിന്നിട്ട ശേഷമാണ് പരിശോധനക്കെത്തുന്നത് എന്നതിനാല്‍ സമ്പൂര്‍ണ പരിശോധന അതിജീവിതരെ സംബന്ധിച്ച് ദുസഹമായ ഒരനുഭവമായിമാറാറുണ്ട്. മുതിര്‍ന്ന അതിജീവിതരില്‍ യാതൊരുവിധ തെളിവുകളും കിട്ടാന്‍ സാധ്യതയില്ലാത്ത അവസരങ്ങളില്‍ അതിക്രമത്തിന്റെ സ്വാഭവത്തിനനുസരിച്ചുളള പരിശോധനകളും തെളിവുശേരണവും മാത്രം നടത്തി സമ്പൂര്‍ണ പരിശോധനയുടെ ബുദ്ധിമുട്ടുകളില്‍ നിന്നും അതിജീവിതരെ മുക്തരാക്കുക എന്ന വിപ്ലവകരമായ ഒരു ചുവടുവയ്പാണ് ഈ പ്രോട്ടോക്കോള്‍ മുന്നോട്ടു വയ്ക്കുന്നത്. തല്‍സമയചികിത്സ മാത്രമല്ല, തുടര്‍ ചികിത്സക്കും വ്യക്തമായ മാര്‍ഗ്ഗ രേഖ നിര്‍ദ്ദേശിക്കുന്നതിലൂടെ അതിജീവിതരുടെ ശാരീരികവും മാനസികവുമായ പൂര്‍ണ്ണ പുനരധിവാസത്തിനും പ്രോട്ടോക്കോള്‍ ഊന്നല്‍ നല്‍കുന്നു.

സമ്പൂര്‍ണ പരിശോധന ആവശ്യമായ സാഹചര്യങ്ങളിലേക്കു ചുരുക്കുമ്പോഴും ഏതെങ്കിലും വിധത്തലുളള തെളിവു ലഭിക്കാന്‍ സാധ്യതയുളളിടത്ത് വിട്ടുവീഴ്ച കുടാതെ പരിശോധന നടത്തണം എന്നും പ്രോട്ടോക്കോള്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കേസന്വേഷണത്തിനും വിചാരണ സമയത്തും കേസിനെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുളള ഒരു നിര്‍ദ്ദേശവും ഈ പ്രോട്ടോകോളില്‍ ഇല്ല എന്നറുപ്പാണ്. ശാസ്ത്രീയ പരമായ തെളിവു ശേഖരണത്തിനും ഇത്തരം കേസുകള്‍ കൈകാര്യം ചെയ്തു പരിചയമുളള വിദഗ്ദരുടെ മേല്‍നോട്ടത്തില്‍ രൂപകല്പന ചെയ്തിരിക്കുന്ന ടഅഎഋ ഗകഠ ഇന്നു ലോകത്തെവിടെയും ലഭിക്കുന്നവയേക്കാളും മെച്ചപ്പെട്ടതാണെന്ന് നിസംശയം പറയാം. തെളിവുശേഖരണ ഘട്ടങ്ങളുടെ പുനഃക്രമീകരണത്തിലൂടെയും അവയുടെ ശേഖരണം മുതല്‍ പരിശോധന വരെയുളള ഘട്ടങ്ങള്‍ സുരക്ഷിതമായും ചിലവുകുറഞ്ഞ രീതിയിലും നടത്തുന്നതിനുളള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിച്ചതിലൂടെയും കുറ്റമറ്റ ഒരു സംവിധാനം ഒരുക്കാനായിട്ടുണ്ട്. അനുബന്ധ പരിശോധനകള്‍ ക്രോഡീകരിച്ചും പരിശോധനാഫല രൂപീകരണത്തിന് വ്യക്തമായ വ്യവസ്ഥകള്‍ നിര്‍ദ്ദേശിച്ചും, പരിശോധനാ രേഖകള്‍ കൈമാറുന്നതിനും സൂക്ഷിക്കുന്നതിനും ഉളള വ്യക്തമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ രൂപീകരിച്ചും കുറ്റമറ്റ രീതിയില്‍ പരിശോധനകള്‍ സാധ്യമാക്കാന്‍ വേണ്ടതെല്ലാം ഈ പ്രോട്ടോക്കോളിന്റെ ഒന്നാം ഭാഗത്തിലുണ്ട്. രണ്ടാം ഭാഗത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയും പുറത്തിറക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളിലെയും, കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം പോക്സോനിയമത്തിലെ 39 -ാം വകുപ്പു പ്രകാരം പുറത്തിറക്കിയ മാര്‍ഗ രേഖകളിലെയും പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊളളിച്ചുട്ടുണ്ട്. ലൈംഗീക അതിക്രമങ്ങള്‍കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിലവിലുളള നിയമങ്ങളും സുപ്രിംകോടതിയുടെ ഇതുസംബന്ധമായി നിര്‍ദ്ദേശങ്ങളുമാണ് മൂന്നാം ഭാഗത്തില്‍ ഉള്‍ക്കൊളളിച്ചിരിക്കുന്നത്. പരിശോധനാറിപ്പോര്‍ട്ടിന്റെ മാതൃകയാണ് നാലാം ഭാഗത്തിലുളളത്.

അതിജീവിതര്‍ക്കും, നിയമ - നീതി പാലന വിഭാഗത്തിലുളളവര്‍ക്കും മാത്രമല്ല, പരിശോധന നടത്തുന്ന ഡോക്ടര്‍മാര്‍ക്കും ഏറ്റവും ഉപകാരപ്രദമാകുന്ന തരത്തിലാണ് റിപ്പാര്‍ട്ട് മാതൃക തയ്യാറാക്കിയിട്ടുളളത്. പരിശോധനകള്‍ എങ്ങിനെ നടത്തണമെന്നും എങ്ങിനെ വിവരങ്ങള്‍ രേഖപ്പെടുത്തണമെന്നും, നിയമപരമായി ഡോക്ടര്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്നും തുടങ്ങീ പ്രസക്തമായ എല്ലാ നിര്‍ദ്ദേശങ്ങളും ഇതില്‍ ഉള്‍ക്കൊളളിച്ചിട്ടുണ്ട്. ഓരോ പേജിലും പരിശോധനാ ഫലങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍തൊട്ട് ഇടത്തേ പേജില്‍ അതു സംബന്ധമായ എല്ലാ നിര്‍ദ്ദേശങ്ങളും വരുന്ന രീതിയിലാണ് റിപ്പോര്‍ട്ട് മാതൃക രൂപകല്‍പന ചെയ്തിരിക്കുന്നത്. ഒരു പക്ഷേ ലോകത്താദ്യമായിട്ടായിരിക്കും ഒരു മെഡിക്കോലീഗല്‍ റിപ്പോര്‍ട്ടില്‍ ഇത്തരമൊരു നൂതനാശയ പ്രയോഗിക്കപ്പെടുന്നത്. പ്രാഥമിക റിപ്പോര്‍ട്ടിലെ പേജുകളുടെ എണ്ണം പത്തില്‍ നിന്നും അഞ്ചായി ചുരുക്കാനും ഇതുമൂലം സാധിച്ചു. ഡോക്ടര്‍മാര്‍ക്കു മാത്രമല്ല അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും കോടതികള്‍ക്കും ഈ പരിഷ്‌കാരം അങ്ങേയറ്റം സഹായകമായിരിക്കും.


എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാബീവി, ഫോറന്‍സിക് മെഡിസിന്‍ ചീഫ് കണ്‍സള്‍ട്ടന്റ് ഡോ. പി.ബി. ഗുജ്റാള്‍, പ്ലാനിംഗ് ബോര്‍ഡ് അംഗം മൃദുല്‍ ഈപ്പന്‍, ജെന്‍ഡര്‍ അഡൈ്വസര്‍ ഡോ. ടി.കെ. ആനന്ദി, ജോ. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍മാരായ ഡോ. ശ്രീകുമാരി, ഡോ. അജയകുമാര്‍ എന്നിവര്‍ സന്നിഹിതരായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോരാട്ടം ശക്തമാക്കിഎസ് എഫ് ഐ; ഗവർണറുടെ സുരക്ഷക്കായി സി ആർ പി എഫ് ഇറങ്ങുന്നു ?  (11 minutes ago)

പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; പിന്നാലെ റൺവേയിൽ കണ്ട കാഴ്ച  (16 minutes ago)

40 അടി ഉയരമുള്ള ഇലഞ്ഞി മരത്തിൽ തളർന്നു അവശനായി കുടുങ്ങി ആസാം സ്വദേശി; പിന്നാലെ സംഭവിച്ചത്  (20 minutes ago)

ലോഡുമായി പോകുന്നതിനിടെ ലോറിയുടെ ബ്രേക്ക്...  (29 minutes ago)

സ്വര്‍ണവില കുറഞ്ഞു  (59 minutes ago)

നാളെ പഠിപ്പുമുടക്ക്  (1 hour ago)

വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് കോടതി  (1 hour ago)

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച ...  (1 hour ago)

പ്രതിദിന കണക്കില്‍ മലയാള ചിത്രങ്ങളേക്കാള്‍ മുന്നില്‍ ഹോളിവുഡ് ചിത്രങ്ങള്‍ ....  (2 hours ago)

ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു  (2 hours ago)

മലയാളി വനിത മക്കയില്‍ മരിച്ചു...  (2 hours ago)

ഹാര്‍ബര്‍ ഗേറ്റിന് സമീപം പുഴയില്‍ മൃതദേഹം കണ്ടെത്തി...  (2 hours ago)

ആക്രമിച്ച ശേഷം കഴുത്ത് മുറുക്കി കൊലപ്പെടുത്തി...  (3 hours ago)

രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മലയോരമേഖലയിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം....  (3 hours ago)

കെഎസ്ആര്‍ടിസി ബസ് പണിമുടക്ക്  (3 hours ago)

Malayali Vartha Recommends