നെടുമങ്ങാട് ബ്ലോക്കിൽ റെഡ് കെയർ ആംബുലൻസ് തീവച്ച് നശിപ്പിച്ച സംഭവം: എസ്ഡിപിഐയുടെ നടപടി മനുഷ്യത്വവിരുദ്ധവും പ്രതിഷേധാർഹവുമെന്ന് ഡിവൈഎഫ്ഐ

ഡിവൈഎഫ്ഐ തിരുവനന്തപുരം നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ റെഡ് കെയർ ആംബുലൻസ് തീവച്ച് നശിപ്പിച്ച എസ്ഡിപിഐ നടപടി മനുഷ്യത്വവിരുദ്ധവും പ്രതിഷേധാർഹവുമാണ്. നെടുമങ്ങാട് ജില്ലാ ആശുപത്രിയുടെ മുന്നിൽ പാർക്ക് ചെയ്തിരുന്ന ആംബുലൻസാണ് കത്തിച്ചത്. ഡിവൈഎഫ്ഐ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി പാവപ്പെട്ട രോഗികൾക്ക് അഭയവും ആശ്വാസവുമായ ആംബുലൻസ് സർവീസിനെതിരെ നടന്ന ആക്രമണം എസ്ഡിപിഐയുടെ മാനവിക വിരുദ്ധ മുഖമാണ് കാണിക്കുന്നത്.
ഡിവൈഎഫ്ഐ ഏറ്റെടുക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ജനങ്ങൾക്കിടയിൽ ലഭിക്കുന്ന സ്വീകാര്യതയും മതിപ്പും കണ്ട് വിളറി പൂണ്ട ഇത്തരം വർഗീയ ഭീകരവാദ - വലതുപക്ഷ സംഘങ്ങൾ ഇത്തരത്തിലുള്ള ആക്രമണങ്ങൾക്ക് നേതൃത്വം നൽകുകയാണ് ഇത് തുടർന്നാൽ യുവജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും. ഇത്തരം തീവ്രവാദികൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നും സമഗ്ര അന്വേഷണം നടത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ഡിവൈഎഫ്ഐ കേരള സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha