Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയേയും ശബരിമല അയ്യപ്പനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അവഹേളിക്കുന്ന കാര്യങ്ങള്‍ പ്രസിദ്ധീകരിച്ച കോളജ് മാഗസിന്‍ എസ്.എഫ്.ഐ യൂണിയന്‍ പിന്‍വലിച്ച് തടിതപ്പി

15 OCTOBER 2019 03:15 PM IST
മലയാളി വാര്‍ത്ത
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയേയും ശബരിമല അയ്യപ്പനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അവഹേളിക്കുന്ന കാര്യങ്ങള്‍ പ്രസിദ്ധീകരിച്ച കോളജ് മാഗസിന്‍ എസ്.എഫ്.ഐ യൂണിയന്‍ പിന്‍വലിച്ച് തടിതപ്പി. രാജ്യദ്രോഹപരമായ വസ്തുതകള്‍ ഉണ്ടെന്ന ആരോപണം ഉയര്‍ന്നതിനാല്‍ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചെന്ന് കാലിക്കട്ട് യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ. സി.എല്‍. ജോഷി പ്രതികരിച്ചു. യൂണിവേഴ്‌സിറ്റിയിലെ എസ്എഫ്‌ഐയുടെ നേതൃത്വത്തിലുള്ള ഡിപ്പാര്‍ട്‌മെന്റല്‍ സ്റ്റുഡന്‍സ് യൂണിയനാണ് ഈ മാഗസിന്‍ പുറത്തിറക്കിയത്. വിവാദമായതോടെ മാഗസിന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എ.ബി.വി.പി രംഗത്തെത്തിയിരുന്നു. പ്രതിഷേധം ശക്തമായതോടെ എസ്.എഫ്.ഐ മുട്ടുമടക്കുകയായിരുന്നു.

പോസ്റ്റ് ട്രൂത്ത് എന്ന മാഗസിനില്‍ ദേശവിരുദ്ധ കവിതകളും കഥകളുമുണ്ടെന്നാണ് എ.ബി.വി.പി ആരോപിക്കുന്നത്. ഭാരത് മാതാ കീ എന്ന കവിതയില്‍ രാജ്യം അപകടത്തിലാണെന്നാണ് പറയുന്നത്. ചാണകം മെഴുകിയ താമര മെത്തയില്‍ കാവി പുതച്ചാണ് രാജ്യം കിടക്കുന്നതെന്നും ജനാധിപത്യം അവസാനിക്കുകയാണെന്നും കവിതയില്‍ പറയുന്നു. ഇതേ തുടര്‍ന്ന് ബിജെപി അനുകൂല എംപ്ലോയീസ് സെന്റര്‍ പ്രവര്‍ത്തകര്‍ യൂണിവേഴ്‌സിറ്റി അധികൃതരെ കണ്ടിരുന്നു. ബിജെപി വള്ളിക്കുന്ന് നിയോജകമണ്ഡലം കമ്മിറ്റിയും ഹിന്ദു ഐക്യവേദിയും മാഗസിന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ശബരിമല യുവതീപ്രവേശന വിധിക്കെതിരെ ഭക്തര്‍ പ്രതിഷേധിച്ചതോടെ എസ്.എഫ്.ഐ യൂണിയന്‍ ഭരിക്കുന്ന കോളജുകളില്‍ അയ്യപ്പനേയും ശബരിമല ക്ഷേത്രത്തേയും അവഹേളിക്കുന്ന പോസ്റ്ററുകളും വരകളും വ്യാപകമായിരുന്നു.

മതസ്പര്‍ദ സൃഷ്ടിക്കുന്ന കവിതയും മാഗസിനില്‍ ഉണ്ടെന്നും ഇസ്്‌ലാമിനെയും സ്ത്രീകളെയും അപമാനിക്കുന്നതാണെന്നും എം.എസ്.എഫുകാര്‍ ആരോപിക്കുന്നു. മാഗസിന്‍ സമിതി സബ് എഡിറ്ററും എസ്.എഫ്.ഐ നേതാവുമായ ആദര്‍ശ് എഴുതിയ 'മൂടുപടം' എന്ന കവിതയിലാണ്് ഇത്തരം പരാമര്‍ശങ്ങളുള്ളത്. മുസ് ലിം സ്ത്രീകളുടെ വസ്ത്രധാരണത്തെയും മുഖാവരണത്തെയും സ്വര്‍ഗ സങ്കല്‍പ്പത്തെയും മോശമായ ഭാഷയിലാണ് ഇയാള്‍ വിമര്‍ശിക്കുന്നത്. എംഎ ഫോക് ലോര്‍ വിദ്യാര്‍ഥിയായ ആദര്‍ശിന്റെ 'ആലയങ്ങള്‍' എന്ന കവിതയില്‍ ആരാധനാലയങ്ങളെ പശുത്തൊഴുത്തിനോടും കക്കൂസിനോടുമാണ് ഉപമിക്കുന്നത്. എംഎ മലയാളം വിദ്യാര്‍ഥിനി നിവിയുടെ പേരിലുള്ള മറ്റൊരു കവിതയില്‍ നിറയെ അശ്ലീല വാക്കുകളാണ് ഉള്ളത്.

പെണ്ണിന്റെ ചൂട് അറിയാന്‍ മാനം നോക്കി നില്‍ക്കുന്ന ബോയ്‌സ് സ്‌കൂളിലെ പയ്യന്‍മാരുടെ അവസ്ഥയാണ് അയ്യപ്പനെന്ന് ഒരു കവിതയില്‍ വിവരിക്കുന്നു. മകരജ്യോതിയേയും അപമാനിക്കുന്നു. അയ്യപ്പനെ മോശമാക്കി വരച്ച ചിത്രവും മാഗസിനിലുണ്ട്. മതസ്പര്‍ധ വളര്‍ത്തുന്ന കവിതയ്‌ക്കെതിരെ എം.എസ്.എഫ് പ്രതിഷേധിച്ചു. എസ്എഫ്‌ഐയുടെ വര്‍ഗീയ വിദ്വേഷ പ്രചരണത്തിനെതിരേ എം.എസ്.എഫ് ശക്തമായി അപലപിച്ചു. മത വിശ്വാസങ്ങളെയും വസ്ത്ര ധാരണകളെയും അവഹേളിക്കുന്ന ലേഖനങ്ങളുള്ളതിനാല്‍ ക്യാമ്പസ് ഫ്രണ്ടുകാര്‍ മാഗസിന്‍ കത്തിച്ചാണ് പ്രതിഷേധം നടത്തിയത്. മണ്ഡലകാലം ആരംഭിക്കാന്‍ ഒന്നരമാസം മാത്രം ബാക്കി നില്‍ക്കെ ഈ സംഭവം സര്‍ക്കാരിനും സി.പി.എമ്മിനും വലിയ തിരിച്ചടിയായേക്കും. ഉപതെരഞ്ഞെടുപ്പുകളില്‍ വിഷയം ചര്‍ച്ചയാക്കാന്‍ ബി.ജെ.പി തീരുമാനിച്ചുകഴിഞ്ഞു. 
 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (25 minutes ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (31 minutes ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (38 minutes ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (47 minutes ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (53 minutes ago)

ഇറങ്ങുന്നതിന് മുന്‍പ് ബസ് എടുത്തു; വയോധിക നിലത്തുവീണു;ചോദ്യംചെയ്ത വയോധികനെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി  (2 hours ago)

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ  (2 hours ago)

ഷാര്‍ജയില്‍ മലയാളി ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

പുതിയ ടെണ്ടർ വിളിച്ചു  (3 hours ago)

CPIM സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി;  (3 hours ago)

RAILWAY TRACK നടുക്കുന്ന വീഡിയോ പുറത്ത്  (3 hours ago)

US നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക,  (4 hours ago)

കേന്ദ്ര നയങ്ങള്‍ക്കെതിരെയും യുഡിഎഫ് സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എംവി ഗോവിന്ദന്‍  (4 hours ago)

വനിതാ ബൈക്ക് റൈഡറെ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തിയ കാര്‍ ഡ്രൈവര്‍ പിടിയില്‍  (4 hours ago)

തെന്നിന്ത്യന്‍ താരം ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്തെത്തിയത് അഹാനയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍  (4 hours ago)

Malayali Vartha Recommends