കുഴിമന്തി കഴിച്ച് കൊല്ലത്ത് മൂന്നുവയസ്സുകാരിയ്ക്ക് ദാരുണാന്ത്യം; ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം

കൊല്ലം ചടയമംഗലത്ത് കുഴിമന്തി കഴിച്ച് അസ്വസ്ഥത പ്രകടിപ്പിച്ച മൂന്നുവയസ്സുകാരി മരിച്ചു. ചടയമംഗലം കള്ളിക്കോട് അംബികാ വിലാസം സാഗറിന്റെ മകള്‍ ഗൗരി നന്ദനയാണ് മരിച്ചത്. ഗൗരിയും കുടുംബവും രാത്രി ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചിരുന്നു.
ഇത് കഴിച്ചയുടന്‍ തന്നെ അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഹോട്ടലില്‍ ഭക്ഷ്യ സുരക്ഷാവകുപ്പ് പരിശോധന നടത്തുകയാണ്.
https://www.facebook.com/Malayalivartha





















