നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ്സ് പാടത്തേക്ക് മറിഞ്ഞു

നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ്സ് പാടത്തേക്ക് മറിഞ്ഞു. ഇരിങ്ങാലക്കുട കാട്ടൂര്‍ അല്‍ബാബ് സെന്‍ട്രല്‍ സ്‌കൂളിന്റെ ബസ്സാണ് അപകടത്തില്‍ പ്പെട്ടത്. സ്‌കൂളിലേക്ക് കുട്ടികളെ കൊണ്ടു വരുന്നതിനായി രാവിലെ എഴേ മുക്കാലോടെ പുറപ്പെടുമ്പോള്‍ ആയിരുന്നു അപകടം. ഡ്രൈവര്‍ കാട്ടൂര്‍ സ്വദേശി ഫൈസലും ആയയും മാത്രമാണ് വണ്ടിയില്‍ ഉണ്ടായിരുന്നത്. ആര്‍ക്കും പരിക്കില്ല. കാട്ടൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
https://www.facebook.com/Malayalivartha





















