ജോളിയുടെ നിത്യസന്ദര്ശകന് പാർട്ടിയുടെ പൂട്ട് ...നിർണായകമായത് പോലീസ് സ്ഥാപിച്ച രഹസ്യ ക്യാമറ

കൂടത്തായി കൊലപാതക പരമ്പരയിലെ കേസന്വേഷണം തുടങ്ങിയതു മുതല്‍ ജോളിയുടെ വീട്ടില്‍ വരുന്ന സന്ദര്‍ശകരെ മനസ്സിലാക്കാനായിരുന്നു പോലീസ് രഹസ്യ നീക്കം നടത്തിയത്. കേസിന് വഴിത്തിരിവായി മാറിയ റോയിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരന്‍ റോജോ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണത്തിന്റെ ഭാഗമായി ജോളിയുടെ വീടിനടുത്ത് ആരുമറിയാതെ പൊലീസ് രഹസ്യക്യാമറ സ്ഥാപിച്ചത്. .കേസുമായി ബന്ധപ്പെട്ട് 200 പേരെ ചോദ്യം ചെയ്തതായി കോഴിക്കോട് റൂറല്‍ എസ്‌പി കെ ജി സൈമണ്‍ വ്യക്തമാക്കിയിരുന്നു. ഇതില്‍ ക്യാമറയില്‍ പതിഞ്ഞവരും ഉള്‍പ്പെടുമെന്നാണ് റിപ്പോർട്ട്. അതോടൊപ്പം തെന്നെ ക്യാമറയില്‍ നിന്നുള്ള ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക പോലും തയ്യാറാക്കിയത് എന്നാണ് പോപ്ലസ് വ്യക്തമാക്കിയത്. പോലീസിന്റെ രഹസ്യക്കണ്ണുകളിൽ പതിഞ്ഞ പൊന്നാമാറ്റം വീട്ടിലെ സന്ദർശകനായ മുസ്ലിം ലീഗ് നേതാവിന്റെ വീട്ടിലും റെയ്ഡ് നടത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് വികെ ഇമ്ബിച്ചിമോയിയെ മുസ്‌ലിം ലീഗ് പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയതയുള്ള വാർത്ത പുറത്തേക്ക് വരുന്നത്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫിസില്‍നിന്നാണ് ഇക്കാര്യം അറിയിച്ചത് എന്നാണ് റിപോർട്ടുകൾ വരുന്നത്. മുസ്‌ലിം ലീഗ് കൂടത്തായി യൂനിറ്റ് പ്രസിഡന്റും ജോളിയുടെ അയല്‍ക്കാരനുമാണ് ഇമ്ബിച്ചിമോയിൻ. പൊലീസ് പിടിയിലാവുന്നതിനു മുന്‍പ് ജോളി പലതവണ ഇമ്ബിച്ചിമോയിയെ ഫോണില്‍ വിളിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ സമയത്ത് ജോളി അദ്ദേഹത്തെ നേരില്‍ ചെന്ന് കാണുകയും ചെയ്തിരുന്നു. വക്കീലിനെ ഏര്‍പ്പാടാക്കിത്തരണമെന്ന് ജോളി ആവശ്യപ്പെട്ടിരുന്നതായും കാര്യമെന്താണെന്ന് പറഞ്ഞിരുന്നില്ലെന്നും ഇമ്ബിച്ചിമോയിയെ പൊലീസിന് മൊഴിനല്‍കിയിരുന്നു. കൂടാതെ, ജോളിയില്‍ നിന്ന് 50,000 രൂപ താന്‍ കടം വാങ്ങിയതായും ജോളിയുടെ ഭൂമിയുടെ നികുതി അടക്കാന്‍ ശ്രമിച്ചിരുന്നതായും ഇദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
കസ്റ്റഡിയിലുള്ള ജോളിയില്‍നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ആര്‍ ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം ഇമ്ബിച്ചി മോയിയുടെ വീട്ടിലും മകന്റെ കൂടത്തായിയിലുള്ള കടയിലും പരിശോധന നടത്തുകയും കടയില്‍നിന്ന് ജോളിയുടെ റേഷന്‍കാര്‍ഡ് കണ്ടെടുത്തിരുന്നു. ഇതായിരുന്നു ഇമ്പിച്ചി മൊയിദീന്റെ വാദം പൊളിച്ചടുക്കിയത്. ഇതിനുപിന്നാലെയാണ് പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കിയത്. അതോടൊപ്പം തന്നെ ഭര്‍തൃപിതാവ് ടോം തോമസിന്റെ സ്വത്ത് കൈക്കലാക്കുന്നതിന് ജോളി നിര്‍മ്മിച്ച വ്യാജ ഒസ്യത്തില്‍ സാക്ഷിയായി ഒപ്പിട്ട കെട്ടാങ്ങല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ. മനോജിനെ സിപിഎം പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് നേരത്തെ പുറത്താക്കിയിരുന്നു.
https://www.facebook.com/Malayalivartha

























