Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

കൂടത്തായ് കേസ്: ജോണ്‍സന്റെ ഭാര്യ നേരിട്ടത് ക്രൂരമര്‍ദനം, ജോലി നഷ്ടമാകാതിരിക്കാന്‍ പോലീസ് സ്‌റ്റേഷനില്‍ ജോണ്‍സണ്‍ ഒത്തുതീര്‍പ്പിനു തയാറാവുകയായിരുന്നു

15 OCTOBER 2019 04:53 PM IST
മലയാളി വാര്‍ത്ത

ജോളിയുമായുള്ള ബന്ധത്തിന്റെ പേരില്‍ വഴക്കിട്ടതിന് ജോണ്‍സണില്‍നിന്ന് ഭാര്യയ്ക്ക് ക്രൂരമര്‍ദനം ഏല്‍ക്കേണ്ടി വന്നുവെന്ന്  വെളിപ്പെടുത്തല്‍. ഭാര്യയെ ചവിട്ടി നിലത്തിട്ടപ്പോള്‍ നാട്ടുകാരും ബന്ധുക്കളും ഓടിക്കൂടിയാണ് രക്ഷിച്ചത്. തുടര്‍ന്ന് പൊലീസ് കര്‍ശനമായി താക്കീത് ചെയ്തതോടെ ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സന്‍ ട്രാന്‍സ്ഫര്‍ വാങ്ങി തിരൂപ്പൂരിലേക്കു പോവുകയായിരുന്നു. കുടുംബ സുഹൃത്തായിരുന്ന ജോളിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി ജോണ്‍സന്റെ ഭാര്യ ഇവരുമായുള്ള ബന്ധം എതിര്‍ത്തതോടെയാണ് പ്രശ്‌നങ്ങളുണ്ടായത്.

പിന്നീട് ബന്ധുക്കളുടെ നേതൃത്വത്തില്‍ കൂടത്തായി പള്ളി വികാരിയുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ജോളി ഇവരുടെ വീട്ടില്‍ വരുന്നതും ജോണ്‍സന്‍ ബന്ധം തുടരുന്നതും വിലക്കി. അതിനു ശേഷം വീട്ടിലെത്തിയ ജോണ്‍സന്‍ ഇതിന്റെ പേരിലാണ് ഭാര്യയെ ആക്രമിച്ചത്്. തുടര്‍ന്ന് പ്രശ്‌നം പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും ജോണ്‍സന്റെ ജോലി നഷ്ടമാകാതിരിക്കാന്‍ അയാള്‍ ഒത്തുതീര്‍പ്പിനു തയാറാവുകയായിരുന്നെന്ന് ഭാര്യയുടെ ബന്ധുക്കള്‍ പറയുന്നു.

ഇനിയൊരിക്കല്‍ക്കൂടി ഭാര്യയെ മര്‍ദിച്ചാല്‍ അകത്താക്കുമെന്ന് താമരശ്ശേരി സിഐ താക്കീതു നല്‍കി വിട്ടയയ്ക്കുകയും ചെയ്തു. തുടര്‍ന്ന് ട്രാന്‍സ്ഫറായി തിരൂപ്പൂരിലേക്കു പോയ ജോണ്‍സന്‍ വര്‍ഷങ്ങളായി കുടുംബത്തെ തിരിഞ്ഞുനോക്കാറുണ്ടായിരുന്നില്ലെന്നും പറയുന്നു. അധ്യാപികയായ ഭാര്യയുടെ ശമ്പളംകൊണ്ടാണ് 2 മക്കളുടെയും പഠനമുള്‍പ്പെടെ നടത്തിയത്. ഈയിടെ ജോളി അറസ്റ്റിലാവുകയും പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും ചെയ്തതോടെ ജോണ്‍സന്‍ വീട്ടിലെത്തി ഭാര്യയോട് മാപ്പപേക്ഷിച്ചു.

കോടഞ്ചേരി പുലിക്കയത്തെ അക്കാദമിയില്‍ ജോണ്‍സന്റെയും ജോളിയുടെയും മക്കള്‍ നീന്തല്‍ പഠിച്ചിരുന്നിടത്തു വച്ചാണ് ഇരുവരും പരിചയത്തിലാകുന്നത്. പിന്നീടിത് കുടുംബങ്ങളുടെ സൗഹൃദമായി. വിനോദയാത്രയ്ക്കിടെ ജോളി തന്നെ വധിക്കാന്‍ ശ്രമിച്ചിരുന്നെന്ന വെളിപ്പെടുത്തല്‍കൂടി വന്നതോടെ ജോണ്‍സന്റെ ഭാര്യ ഇപ്പോള്‍ മാനസികമായി തളര്‍ന്ന അവസ്ഥയിലാണെന്നും ബന്ധുക്കള്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (24 minutes ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (30 minutes ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (37 minutes ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (46 minutes ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (52 minutes ago)

ഇറങ്ങുന്നതിന് മുന്‍പ് ബസ് എടുത്തു; വയോധിക നിലത്തുവീണു;ചോദ്യംചെയ്ത വയോധികനെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി  (2 hours ago)

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ  (2 hours ago)

ഷാര്‍ജയില്‍ മലയാളി ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

പുതിയ ടെണ്ടർ വിളിച്ചു  (3 hours ago)

CPIM സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി;  (3 hours ago)

RAILWAY TRACK നടുക്കുന്ന വീഡിയോ പുറത്ത്  (3 hours ago)

US നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക,  (4 hours ago)

കേന്ദ്ര നയങ്ങള്‍ക്കെതിരെയും യുഡിഎഫ് സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എംവി ഗോവിന്ദന്‍  (4 hours ago)

വനിതാ ബൈക്ക് റൈഡറെ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തിയ കാര്‍ ഡ്രൈവര്‍ പിടിയില്‍  (4 hours ago)

തെന്നിന്ത്യന്‍ താരം ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്തെത്തിയത് അഹാനയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍  (4 hours ago)

Malayali Vartha Recommends