യൂണിവേഴ്സിറ്റി കോളേജില്‍ സംഘര്‍ഷം
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐക്കാരായ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി.
തര്‍ക്കത്തിനിടെ ഒരു വിദ്യാര്‍ത്ഥിയ്ക്ക് പരിക്കേറ്റു. പരിക്കേറ്റ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി അഖിലിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒരു രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ക്ലാസിന് പുറത്ത് നില്‍ക്കുന്നത് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്തതാണ് തര്‍ക്കത്തില്‍ കലാശിച്ചത്.
രണ്ട് ബാച്ചുകള്‍ തമ്മിലുളള തര്‍ക്കമാണ് വിഷയം. ഇരുവിഭാഗവും എസ്എഫഐക്കാരാണ്.
https://www.facebook.com/Malayalivartha