കുഴിമന്തി കഴിച്ച് അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച മൂന്നു വയസുകാരി മരിച്ചു

ഹോട്ടലില്‍ നിന്നു കുഴിമന്തി കഴിച്ച് അസ്വസ്ഥത അനുഭവപ്പെട്ട മൂന്നു വയസുകാരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചടയമംഗലം കള്ളിക്കാട് സ്വദേശി സാഗര്‍ പ്രിയ ദന്പതികളുടെ മകള്‍ ഗൗരി നന്ദയാണ് മരിച്ചത്. കുടുംബാംഗങ്ങള്‍ക്കൊപ്പമാണു ഗൗരിയും ഇന്നലെ രാത്രി ഹോട്ടലില്‍ നിന്നു കുഴിമന്തി കഴിച്ചത്. എന്നാല്‍ ഇതു കഴിച്ചയുടന്‍ തന്നെ കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു.
ഭക്ഷ്യവിഷബാധയാണു മരണകാരണമെന്നു പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടം ചെയ്ത ശേഷമേ മരണകാരണം വ്യക്തമാകൂവെന്നു പോലീസ് അറിയിച്ചു. ഭക്ഷണം വാങ്ങിയ ഹോട്ടലില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha





















