കെഎസ്ആര്‍ടിസിയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം.... സര്‍വ്വീസുകള്‍ കുറയ്ക്കാന്‍ തീരുമാനം

കെഎസ്ആര്‍ടിസിയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. അടിയന്തരമായി ആവശ്യപ്പെട്ട 50 കോടി രൂപ നല്‍കാന്‍ ധനവകുപ്പ് വിസമ്മതിച്ചതോടെ സര്‍വീസുകള്‍ വെട്ടിക്കുറക്കാന്‍ കെഎസ്ആര്‍ടിസി തീരുമാനം. ടയര്‍, സ്പെയര്‍ പാര്‍ട്സ്, പുതിയ ടിക്കറ്റ് മെഷീന്‍, ശമ്ബള വിതരണം തുടങ്ങിയ ആവശ്യത്തിലേക്കാണ് 50 കോടി ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ധനവകുപ്പിനെ സമീപിച്ചത്. ടയര്‍, റീ ത്രെഡിംഗ് എന്നിവ നടത്തിയ വകയില്‍ 16 കോടി രൂപയാണ് കമ്പനികള്‍ക്ക് നല്‍കാനുള്ളത്.
കമ്പിവരെ പുറത്ത് കാണുന്ന ടയറുകളുമായാണ് ഇപ്പോള്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നത്. സ്പെയര്‍ പാര്‍ട്സ് വാങ്ങിയ വകയിലും 4 കോടി നല്‍കാനുണ്ട്. കുടിശിക കൂടിയതോടെ ടയര്‍ വിതരണം കമ്പനികള്‍ നിറുത്തി വച്ചു.
"
https://www.facebook.com/Malayalivartha























